ക്ലാസിലിരുന്ന് ഉറങ്ങിപോയതിനു ചമ്മിയാലെന്താ.....; പുള്ളിക്കാരിയങ്ങ്‌ വൈറലായില്ലേ...!

ക്ലാസിലിരുന്ന്  ഉറങ്ങിപോയതിനു  ചമ്മിയാലെന്താ.....; പുള്ളിക്കാരിയങ്ങ്‌ വൈറലായില്ലേ...!
child.1554999859

നല്ല നട്ടുച്ച സമയത്  മൂക്കുമുട്ടെ കഴിച്ച്  ക്ലാസിലിരുന്ന് പലവട്ടം ഉറക്കം തൂങ്ങുകയും ഉറങ്ങിവീഴുകയും ചെയ്തവരാകും നമ്മളിൽ പലരും.  അത്തരത്തിൽ ക്ലാസിലിരുന്ന്  ഉറക്കം തൂങ്ങി വീഴുന്ന ഒരു വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. എന്നാൽ ഈ വീഡിയോയ്ക്ക്  ഒരു ഓമനത്തം ഉണ്ട് കാരണം നഴ്സറി ക്ലാസ്സിലിരുന്നു ഉറക്കം തൂങ്ങുന്ന  ഒരു കൊച്ചു മിടുക്കിയാണ്  വീഡിയോയിലെ താരം.

ക്ലാസ്  നടക്കുന്നതിനിടയിൽ ഉറക്കം തൂങ്ങിയ  മിടുക്കിയെ അധ്യാപകനോ  മറ്റാരോ വിഡിയോയിൽ പകർത്തുകയായിരുന്നു.നല്ല ഉറക്കത്തിൽ രണ്ടുതവണ അവൾ തൂങ്ങി വീഴുന്നതും വിഡിയോയിൽ കാണാം. ഇതുകണ്ട് ചുറ്റുമുള്ള കൂട്ടുക്കാർ ചിരിയടക്കി നിൽക്കുന്നതും കാണാം. അവൾ ഉറങ്ങി തറയിൽ വീണതോടെ കുട്ടി ഞെട്ടി ഉണർന്നു. അപ്പോഴാണ് തന്റെ ഉറക്കം ക്യാമറയിൽ പകർത്തുന്നതും സഹപാഠികൾ ചിരിക്കുന്നതും അവൾ അറിയുന്നത്. ആളൊന്ന്  ശരിക്കും ചമ്മി എന്ന് തന്നെ പറയാം… ചമ്മിയ വിവരമറിഞ്ഞൊരു മിടുക്കിയും കൂട്ടുകാരും കൂട്ട ചിരിയായിരുന്നു. നിഷ്കളങ്കമായ ആ ചിരി വീഡിയോ കണ്ടവരെയും പൊട്ടി പൊട്ടി ചിരിപ്പിച്ചു.

Read more

സമരക്കളമായി രാജ്യതലസ്ഥാനം; അടിച്ചമർത്താൻ പൊലീസ്, രാഹുലും പ്രിയങ്കയും കസ്റ്റഡിയിൽ

സമരക്കളമായി രാജ്യതലസ്ഥാനം; അടിച്ചമർത്താൻ പൊലീസ്, രാഹുലും പ്രിയങ്കയും കസ്റ്റഡിയിൽ

ഡൽഹി: ജന്തർമന്തറിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്

ശ്വേതാ മേനോൻ ടിവികെയിലേക്ക്? വിജയ്‌യുമായി കൂടിക്കാഴ്ച ഉടൻ

ശ്വേതാ മേനോൻ ടിവികെയിലേക്ക്? വിജയ്‌യുമായി കൂടിക്കാഴ്ച ഉടൻ

നടിയും മലയാള സിനിമാ അഭിനേതാക്കളുടെ സംഘടനയായ 'അമ്മ'യുടെ പ്രസിഡന്റുമായ ശ്വേതാ മേനോൻ തമിഴക വെട്രി കഴകത്തിലേക്കെന്ന് സൂചന. കേരള

നിറവും രൂപവും മാറ്റാം; വാഹനങ്ങളിൽ ഏഴ് മാറ്റങ്ങൾക്ക് അനുമതി നൽകി സർക്കാർ

നിറവും രൂപവും മാറ്റാം; വാഹനങ്ങളിൽ ഏഴ് മാറ്റങ്ങൾക്ക് അനുമതി നൽകി സർക്കാർ

വാഹന മോഡിഫിക്കേഷനില്‍ ഏഴ് മാറ്റങ്ങള്‍ക്കു കൂടി അനുമതി നല്‍കി മോട്ടോര്‍ വാഹന വകുപ്പ്. വാഹനങ്ങളുടെ നിറവും രൂപവും എന്‍ജിനും ഷാസിയും ഉള്‍പ്പെടെ മാ