പോസ്റ്റ്‌മോര്‍ട്ടം ചെയ്യാന്‍ ഇനി കീറിമുറിയ്‌ക്കേണ്ട...

പോസ്റ്റ്‌മോര്‍ട്ടം ചെയ്യാന്‍ ഇനി കീറിമുറിയ്‌ക്കേണ്ട...

ന്യൂഡൽഹി: മൃതദേഹം കീറിമുറിക്കാതെതന്നെ പോസ്റ്റ്മോർട്ടം നടത്താനുള്ള സംവിധാനം ആറുമാസത്തിനകം ഇന്ത്യയിലും നടപ്പായേക്കും. ആദ്യഘട്ടത്തിൽ ഡൽഹി എയിംസിലായിരിക്കും ഇതു യാഥാർഥ്യമാകുകയെന്ന് ആരോഗ്യമന്ത്രി ഹർഷ് വർധൻ രാജ്യസഭയെ അറിയിച്ചു. ഇന്ത്യൻ മെഡിക്കൽ ഗവേഷണ കൗൺസിലു (ഐ.സി.എം.ആർ.)മായി സഹകരിച്ചാണ് എയിംസിൽ പദ്ധതി തുടങ്ങുക.

ഇതിനുള്ള ശ്രമങ്ങൾ നടന്നുവരികയാണ്. എയിംസിന് അഞ്ചുകോടി രൂപ ഐ.സി.എം.ആർ. നൽകി. സി.ടി. മെഷീൻ വാങ്ങാനുള്ള നടപടിക്രമങ്ങൾ അന്തിമഘട്ടത്തിലാണ്. തുടക്കം എയിംസിലാണെങ്കിലും പിന്നീട് രാജ്യത്തെ മറ്റുസ്ഥാപനങ്ങളിലും പദ്ധതി വ്യാപിപ്പിക്കും -മന്ത്രി അറിയിച്ചു.

ശരീരം കീറി മുറിച്ച് പോസ്റ്റുമോര്‍ട്ടം ചെയ്യുന്നതിന് പകരം സിടി സ്‌കാനോ, എംആര്‍ഐ യോ ഉപയോഗിച്ച് പരിശോധന നടത്തുന്നതാണ് വിര്‍ച്വല്‍ പോസ്റ്റുമോര്‍ട്ടം.  വിര്‍ച്വല്‍ പോസ്റ്റുമോര്‍ട്ടതിനുള്ള നടപടിക്രമങ്ങൾ പൂർത്തിയായാൽ  തെക്കുകിഴക്കൻ ഏഷ്യൻമേഖലയിൽ വിർച്വൽ ഓട്ടോപ്സി (കീറിമുറിക്കാതെയുള്ള പോസ്റ്റ്മോർട്ടം) നടപ്പാക്കുന്ന ആദ്യരാജ്യമാകും ഇന്ത്യ. നിലവിൽ സ്വിറ്റ്സർലൻഡ് അടക്കം ഒട്ടേറെ രാജ്യങ്ങളിൽ വിർച്വൽ പോസ്റ്റ്മോർട്ടം നടത്തുന്നുണ്ട്.

എന്താണ് വിര്‍ച്വല്‍ ഓട്ടോപ്സി

പുതിയതായി രൂപം കൊണ്ട ശാസ്ത്രശാഖയാണിത്. ശരീരം കീറി മുറിച്ച് പോസ്റ്റുമോര്‍ട്ടം ചെയ്യുന്നതിന് പകരം സിടി സ്‌കാനോ, എംആര്‍ഐ യോ ഉപയോഗിച്ച് പരിശോധന നടത്തുന്നതാണ് വിര്‍ച്വല്‍ പോസ്റ്റുമോര്‍ട്ടം.

ശവശരീരം പ്ലാസ്റ്റിക് ബാഗിനുള്ളിലാക്കി എംആര്‍ഐ സ്‌കാനിങിന് വിധേയമാക്കുകയാണ് വിര്‍ച്വല്‍ പോസ്റ്റുമോര്‍ട്ടത്തില്‍ നടക്കുന്നത്. സ്വിറ്റ്സര്‍ലന്‍ഡ്, യുഎസ് , ഓസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങളില്‍ ഈ രീതി നേരത്തേ ആരംഭിച്ചിരുന്നു.

സ്‌കാനിനായി മെഷീനില്‍ കയറ്റുന്ന ശരീരത്തിന്റെ ആന്തരീകവും ബാഹ്യവുമായ 25,000ത്തോളം ചിത്രങ്ങളാണ് സെക്കന്റുകള്‍ക്കുള്ളില്‍ പകര്‍ത്തപ്പെടുന്നത്. കീറിമുറിച്ചു കൊണ്ടുള്ള പരിശോധനയില്‍ കണ്ടെത്താനാവാതിരിക്കുന്ന ആന്തരിക രക്തസ്രാവവും വെടിയേറ്റുള്ള മരണമാണെങ്കില്‍ വെടിയുണ്ട തുളഞ്ഞു കയറിയ പാതയും മറ്റും വിര്‍ച്വര്‍ പരിശോധനയില്‍ കണ്ടെത്താനാവും.

സമയം ലാഭിക്കാമെന്നതും ശരീരത്തിന്റെ രൂപഭംഗികള്‍ക്ക് കേടുപാടുകള്‍ വരില്ല എന്നതുമാണ് വിര്‍ച്വല്‍ പോസ്റ്റുമോര്‍ട്ടത്തിന്റെ പ്രധാന സവിശേഷതകള്‍. ഭാവിയില്‍ എന്തെങ്കിലും ആവശ്യമുണ്ടാവുകയാണെങ്കിലും വിര്‍ച്വല്‍ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടുകള്‍ വേഗത്തില്‍ പരിശോധിക്കാന്‍ സാധിക്കും.

Read more

സമരക്കളമായി രാജ്യതലസ്ഥാനം; അടിച്ചമർത്താൻ പൊലീസ്, രാഹുലും പ്രിയങ്കയും കസ്റ്റഡിയിൽ

സമരക്കളമായി രാജ്യതലസ്ഥാനം; അടിച്ചമർത്താൻ പൊലീസ്, രാഹുലും പ്രിയങ്കയും കസ്റ്റഡിയിൽ

ഡൽഹി: ജന്തർമന്തറിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്

ശ്വേതാ മേനോൻ ടിവികെയിലേക്ക്? വിജയ്‌യുമായി കൂടിക്കാഴ്ച ഉടൻ

ശ്വേതാ മേനോൻ ടിവികെയിലേക്ക്? വിജയ്‌യുമായി കൂടിക്കാഴ്ച ഉടൻ

നടിയും മലയാള സിനിമാ അഭിനേതാക്കളുടെ സംഘടനയായ 'അമ്മ'യുടെ പ്രസിഡന്റുമായ ശ്വേതാ മേനോൻ തമിഴക വെട്രി കഴകത്തിലേക്കെന്ന് സൂചന. കേരള

നിറവും രൂപവും മാറ്റാം; വാഹനങ്ങളിൽ ഏഴ് മാറ്റങ്ങൾക്ക് അനുമതി നൽകി സർക്കാർ

നിറവും രൂപവും മാറ്റാം; വാഹനങ്ങളിൽ ഏഴ് മാറ്റങ്ങൾക്ക് അനുമതി നൽകി സർക്കാർ

വാഹന മോഡിഫിക്കേഷനില്‍ ഏഴ് മാറ്റങ്ങള്‍ക്കു കൂടി അനുമതി നല്‍കി മോട്ടോര്‍ വാഹന വകുപ്പ്. വാഹനങ്ങളുടെ നിറവും രൂപവും എന്‍ജിനും ഷാസിയും ഉള്‍പ്പെടെ മാ