സാരിയുടുത്ത സ്ത്രീക്ക് പകരം വളരെ പ്രൊഫഷണലായ ഒരു സ്ത്രീ; ലേഡീസ് കംപാര്‍ട്ട്മെന്‍റിന് പുതിയ ലോഗോ

സാരിയുടുത്ത സ്ത്രീക്ക് പകരം  വളരെ പ്രൊഫഷണലായ ഒരു സ്ത്രീ; ലേഡീസ് കംപാര്‍ട്ട്മെന്‍റിന് പുതിയ ലോഗോ
ladies-coach-logo_710x400xt

മുംബൈ: ലേഡീസ് കോച്ചിന്‍റെ ലോഗോ മാറ്റി വെസ്റ്റേണ്‍ റെയില്‍വേ. നേരത്തേയുള്ള ലോഗോ സാരിയുടെ ഒരു തുമ്പെടുത്ത് തലയിലൂടെ ഇട്ട ഒരു സ്ത്രീയായിരുന്നു.എന്നാല്‍, പുതിയ ലോഗോ  . കോട്ട് ധരിച്ച്, മുടിയഴിച്ചിട്ട് കൈകെട്ടി നില്‍ക്കുന്ന പ്രൊഫഷണലായ ഒരു സ്ത്രീയുടേതാണ്.

റെയില്‍വേയിലും മാറുന്ന സാമൂഹിക ജീവിതത്തിന്‍റെ പ്രതിഫലനം കൊണ്ടുവരണമെ ഉദ്ദേശ ലക്ഷ്യത്തോടെ യാണ് ലോഗോയിലെ പുതിയ മാറ്റം എന്നാണ്  വെസ്റ്റേണ്‍ റെയില്‍വേ ജനറല്‍ മാനേജര്‍ എ കെ ഗുപ്ത പറയുന്നത്.    നിലവില്‍ 12 കോച്ചുകള്‍ക്ക് മാറ്റം വരുത്തിക്കഴിഞ്ഞു. ശേഷിക്കുന്നവ കൂടി ഉടന്‍ മാറ്റുമെന്നാണ് പ്രതീക്ഷിക്കുന്നത്. സാരിയിലുള്ള സ്ത്രീ ഇന്നത്തെ സ്ത്രീകളെ കൃത്യമായി കാണിക്കാന്‍ അപര്യാപ്തമാണ് എന്ന ചിന്താഗതിയിലാണ് പുതിയ ലോഗോ ഡിസൈന്‍ ചെയ്തിരിക്കുന്നത്.

'മാറുന്ന കാലത്തോടൊപ്പം നില്‍ക്കേണ്ടതിനാല്‍ വെസ്റ്റേണ്‍ റെയില്‍വേ ലേഡീസ് കോച്ചുകളുടെ ലോഗോ പരിഷ്കരിക്കുകയാണ്. ലോഗോയിലെ മാറ്റത്തിനുമപ്പുറം പ്രചോദനമാവുന്ന സ്ത്രീകളുടെ നേട്ടങ്ങള്‍ രേഖപ്പെടുത്തിയ പോസ്റ്ററുകള്‍ തുടങ്ങിയവയും ലേഡീസ് കോച്ചുകളില്‍ പ്രദര്‍ശിപ്പിക്കു'മെന്ന് വെസ്റ്റേണ്‍ റെയില്‍വേ ട്വിറ്ററില്‍ കുറിച്ചു. ലോഗോ മാറ്റുന്നതോടൊപ്പം തന്നെ സ്ത്രീകള്‍ക്ക് സുരക്ഷിതമായ ഇടങ്ങളായി കോച്ചുകളും, റെയില്‍വേ സ്റ്റേഷനുകളും മാറ്റണമെന്നും ചിലര്‍ ട്വിറ്ററില്‍ കുറിച്ചു.

പഴയ ലോഗോ ചെറുതായിരുന്നുവെങ്കില്‍ ഇത് വലിപ്പം കൂടിയതാണ്. അതിനാല്‍ തന്നെ ജനറല്‍ കംപാര്‍ട്ട്മെന്‍റാണെന്ന് തെറ്റിദ്ധരിക്കാനുള്ള സാധ്യതയും കുറയും. ഏതായാലും വെസ്റ്റേണ്‍ റെയില്‍വേയുടെ പുതിയ മാറ്റം ജനം ഇരുകൈയ്യും നീട്ടി സ്വീകരിച്ചു കഴിഞ്ഞു.

Read more

IAS തലപ്പത്ത് വൻ അഴിച്ചുപണി; ബി.അശോക് ഉന്നത വിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി, എൻ.പ്രശാന്ത് കായികവകുപ്പ് സ്പെഷ്യൽ സെക്രട്ടറി

IAS തലപ്പത്ത് വൻ അഴിച്ചുപണി; ബി.അശോക് ഉന്നത വിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി, എൻ.പ്രശാന്ത് കായികവകുപ്പ് സ്പെഷ്യൽ സെക്രട്ടറി

സംസ്ഥാനത്തെ IAS ഉദ്യോഗസ്ഥ തലപ്പത്ത് വൻ അഴിച്ചുപണി. ബി.അശോക് ഉന്നത വിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയാകും.എൻ.പ്രശാന്ത് കായി

ഇഡ്ഡലി ചായയിൽ മുക്കി കഴിക്കാമോ? തരൂരിനെ പ്രകോപിപ്പിച്ച ട്വീറ്റ്!

ഇഡ്ഡലി ചായയിൽ മുക്കി കഴിക്കാമോ? തരൂരിനെ പ്രകോപിപ്പിച്ച ട്വീറ്റ്!

ചായയിൽ ബിസ്കറ്റും റസ്കും ബ്രഡ്ഡും, പുതിയ ട്രെൻഡ് അനുസരിച്ച് ബൺ മസ്കയും വരെ മുക്കി കഴിക്കുന്നവരുണ്ട്. എന്നാൽ, ആരെങ്കിലും ചായയിൽ ഇഡ്ഡലി മുക്

നീറ്റ് പുനഃപരീക്ഷ; ചോദ്യപേപ്പറുകൾ 18 കേന്ദ്രങ്ങളിൽ നിന്ന് വ്യോമസേന എത്തിക്കും

നീറ്റ് പുനഃപരീക്ഷ; ചോദ്യപേപ്പറുകൾ 18 കേന്ദ്രങ്ങളിൽ നിന്ന് വ്യോമസേന എത്തിക്കും

ജൂൺ 21-ന് നടക്കാനിരിക്കുന്ന നീറ്റ്-യുജി (NEET-UG 2026) പുനഃപരീക്ഷയ്ക്ക് ഇന്ത്യൻ വ്യോമസേന (IAF) ലോജിസ്റ്റിക് പിന്തുണ നൽകുമെന്ന് ഉന്നത പ്