പണിമുടക്കിൽ പങ്കെടുക്കുന്ന തൊഴിലാളി സംഘടനകൾ ഏതെല്ലാം? വിശദാംശങ്ങളറിയാം

Share

തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുകയാണ് വിവിധ തൊഴിലാളി യൂണിയനുകൾ. മാർച്ച് 27 അർധരാത്രി 12 മണി മുതൽ 29 അർധരാത്രി 12 മണിവരെ 48 മണിക്കൂറാണ് പണിമുടക്ക്.

കേന്ദ്രസർക്കാർ നടപ്പാക്കുന്ന തൊഴിൽ നയത്തിനെതിരെയാണ് ദേശീയ തലത്തിൽ ദ്വിദിന പണിമുടക്ക് നടത്തുന്നത്. തൊഴിൽ കോഡ് റദ്ദാക്കുക, സ്വകാര്യവത്കരണവും സർക്കാർ ആസ്തി വിറ്റഴിക്കൽ പദ്ധതിയും നിർത്തി വയ്ക്കുക, കൃഷി, വിദ്യാഭ്യാസം, ആരോഗ്യം എന്നീ മേഖലകളിലെ സർക്കാർ നിക്ഷേപം വർധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉയർത്തിക്കാട്ടിയാണ് പണിമുടക്ക്.

ബാങ്ക് ജീവനക്കാരുടെ വിവിധ സംഘടനകൾ, ലൈഫ് ഇൻഷുറൻസ് രംഗത്തെ സംഘടനകൾ, കർഷക തൊഴിലാളി സംഘടനകൾ, ബിഎസ്എൻഎൽ, ഗതാഗതം, റെയിൽവേ എന്നീ മേഖലയിലെ തൊഴിലാളി സംഘടനകൾ എന്നിങ്ങനെ ഭൂരിഭാഗം തൊഴിലാളി സംഘടനകളും പണിമുടക്കുന്നുണ്ട്.

അതുകൊണ്ട് തന്നെ ബാങ്കിംഗ് സേവനങ്ങൾ തടസപ്പെടും. ഗതാഗത രംഗത്ത് ഒരു വിഭാഗം മാത്രമാണ് പണിമുടക്കുന്നത്. അതുകൊണ്ട് ചുരുങ്ങിയ രീതിയിൽ സർവീസ് നടക്കും. സ്വകാര്യ ബസുടമകൾ നേരത്തെ തന്നെ പണിമുടക്കിലായതിനാൽ സ്വകാര്യ ബസുകൾ ഉണ്ടാകില്ല.

ആശുപത്രി, ആംബുലൻസ്, പാൽ, പത്രം, ടൂറിസം എന്നിവയെ പണിമുടക്കിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

Read more

സമരക്കളമായി രാജ്യതലസ്ഥാനം; അടിച്ചമർത്താൻ പൊലീസ്, രാഹുലും പ്രിയങ്കയും കസ്റ്റഡിയിൽ

സമരക്കളമായി രാജ്യതലസ്ഥാനം; അടിച്ചമർത്താൻ പൊലീസ്, രാഹുലും പ്രിയങ്കയും കസ്റ്റഡിയിൽ

ഡൽഹി: ജന്തർമന്തറിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്

ശ്വേതാ മേനോൻ ടിവികെയിലേക്ക്? വിജയ്‌യുമായി കൂടിക്കാഴ്ച ഉടൻ

ശ്വേതാ മേനോൻ ടിവികെയിലേക്ക്? വിജയ്‌യുമായി കൂടിക്കാഴ്ച ഉടൻ

നടിയും മലയാള സിനിമാ അഭിനേതാക്കളുടെ സംഘടനയായ 'അമ്മ'യുടെ പ്രസിഡന്റുമായ ശ്വേതാ മേനോൻ തമിഴക വെട്രി കഴകത്തിലേക്കെന്ന് സൂചന. കേരള

നിറവും രൂപവും മാറ്റാം; വാഹനങ്ങളിൽ ഏഴ് മാറ്റങ്ങൾക്ക് അനുമതി നൽകി സർക്കാർ

നിറവും രൂപവും മാറ്റാം; വാഹനങ്ങളിൽ ഏഴ് മാറ്റങ്ങൾക്ക് അനുമതി നൽകി സർക്കാർ

വാഹന മോഡിഫിക്കേഷനില്‍ ഏഴ് മാറ്റങ്ങള്‍ക്കു കൂടി അനുമതി നല്‍കി മോട്ടോര്‍ വാഹന വകുപ്പ്. വാഹനങ്ങളുടെ നിറവും രൂപവും എന്‍ജിനും ഷാസിയും ഉള്‍പ്പെടെ മാ