വിവാഹേതര ബന്ധം ചോദ്യം ചെയ്ത ഭര്‍ത്താവിനെ ഭാര്യ ക്വട്ടേഷന്‍ നല്‍കി കൊലപ്പെടുത്തി

Share

കാസര്‍കോട്: വിവാഹേതര ബന്ധം ചോദ്യം ചെയ്ത ഭര്‍ത്താവിനെ ഭാര്യ ക്വട്ടേഷന്‍ നല്‍കി കൊലപ്പെടുത്തി. കാസര്‍കോട് പാവൂര്‍ കിദമ്ബാടി സ്വദേശി ഇസ്മായിലാണ് കൊല്ലപ്പെട്ടത്. ഇസ്മായിലിന്‍റെ ഭാര്യ ആയിശയും ബന്ധുവും കാമുകനുമായ മുഹമ്മദ് ഹനീഫയുമാണ് കൊലപാതകക്കേസിൽ പൊലീസ് പിടിയിലായത്. 3,500 രൂപ വീതമാണ് ക്വട്ടേഷൻ സംഘം കൈപറ്റിയത്. കർണാടകത്തിൽ നിന്നാണ് കൊലയാളികളെ വരുത്തിയത് ഇവർക്കായി പൊലീസ് തെരച്ചിൽ നടത്തുകയാണ്.

കഴിഞ്ഞ തിങ്കളാഴ്ച രാത്രിയാണ് ഇസ്മായിൽ മരണപ്പെടുന്നത്. പുലർച്ചെ ഭാര്യ ആയിശ സഹോദരനെ വിളിച്ച് മരണ വിവരം അറിയിച്ചു. കഴുത്തിൽ കയർ മുറുകിയ പാടുകൾ കണ്ടതോടെ സംശയം തോന്നിയ ബന്ധുക്കളോട് തൂങ്ങി മരിച്ചതാണെന്നും താനും അയൽവാസിയായ ഹനീഫയും ചേർന്ന് കട്ടിലിൽ കിടത്തിയതെന്നുമാണ് പറഞ്ഞിരുന്നത്. അസ്വാഭാവിക മരണത്തിൽ കേസെടുത്ത പൊലീസ് അന്വേഷണവും തുടങ്ങി. ഇതിനിടയിലാണ് കൊലപാതക വിവരം പുറത്താകുന്നത്.

ഇസ്മായിൽ മദ്യപിച്ചെത്തി ആയിശയെ ഉപദ്രവിക്കുമായിരുന്നു. കൂടാതെ ഹനീഫയുമായുള്ള ബന്ധം അറിഞ്ഞതിനെ തുടർന്നും ഇരുവരും തമ്മിൽ തർക്കം ഉണ്ടായി. ഹനീഫയും ആയിശയും ചേർന്നാണ് കൊലപാതകം ആസൂത്രണം ചെയ്തത്. കർണാടക സ്വദേശികളായ രണ്ടു പേരുടെ നേതൃത്വത്തിലാണ് കൃത്യം നടന്നത്. കൊലയാളികൾക്കായി കതക് തുറന്ന് കൊടുത്തത് ആയിശയായിരുന്നു. ഇവർക്കായി പൊലീസ് തിരച്ചിൽ ഊർജിതമാക്കി. പതിനായിരം രൂപ കൂട്ടുപ്രതികൾക്ക് നൽകിയതായും പൊലീസ് വ്യക്തമാക്കി. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തിരിക്കുകയാണ്

Read more

സമരക്കളമായി രാജ്യതലസ്ഥാനം; അടിച്ചമർത്താൻ പൊലീസ്, രാഹുലും പ്രിയങ്കയും കസ്റ്റഡിയിൽ

സമരക്കളമായി രാജ്യതലസ്ഥാനം; അടിച്ചമർത്താൻ പൊലീസ്, രാഹുലും പ്രിയങ്കയും കസ്റ്റഡിയിൽ

ഡൽഹി: ജന്തർമന്തറിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്

ശ്വേതാ മേനോൻ ടിവികെയിലേക്ക്? വിജയ്‌യുമായി കൂടിക്കാഴ്ച ഉടൻ

ശ്വേതാ മേനോൻ ടിവികെയിലേക്ക്? വിജയ്‌യുമായി കൂടിക്കാഴ്ച ഉടൻ

നടിയും മലയാള സിനിമാ അഭിനേതാക്കളുടെ സംഘടനയായ 'അമ്മ'യുടെ പ്രസിഡന്റുമായ ശ്വേതാ മേനോൻ തമിഴക വെട്രി കഴകത്തിലേക്കെന്ന് സൂചന. കേരള

നിറവും രൂപവും മാറ്റാം; വാഹനങ്ങളിൽ ഏഴ് മാറ്റങ്ങൾക്ക് അനുമതി നൽകി സർക്കാർ

നിറവും രൂപവും മാറ്റാം; വാഹനങ്ങളിൽ ഏഴ് മാറ്റങ്ങൾക്ക് അനുമതി നൽകി സർക്കാർ

വാഹന മോഡിഫിക്കേഷനില്‍ ഏഴ് മാറ്റങ്ങള്‍ക്കു കൂടി അനുമതി നല്‍കി മോട്ടോര്‍ വാഹന വകുപ്പ്. വാഹനങ്ങളുടെ നിറവും രൂപവും എന്‍ജിനും ഷാസിയും ഉള്‍പ്പെടെ മാ