ഭാര്യ കഴിക്കാന്‍ തരുന്നത് ലഡ്ഡു; വിവാഹമോചനം ആവശ്യപ്പെട്ട് യുവാവ്

ഭാര്യ കഴിക്കാന്‍ തരുന്നത് ലഡ്ഡു; വിവാഹമോചനം ആവശ്യപ്പെട്ട് യുവാവ്
f85f3e8f44ab0af4c2b6485d7e25e1bf

മീററ്റ്: ഭാര്യ കഴിക്കാന്‍ തരുന്നത് ലഡ്ഡു മാത്രമാണന്നും വിവാഹബന്ധം വേര്‍പെടുത്തണമെന്നും ആവശ്യപ്പെട്ട് യുവാവ് കോടതിയില്‍. ഉത്തര്‍പ്രദേശിലെ മീററ്റിലാണ് സംഭവം. യുവാവ് കുടുംബകോടതിയെ സമീപിച്ചതോടെയാണ് സംഭവം പുറത്തുവന്നത്.

ഏതോ വ്യാജ മന്ത്രവാദിയുടെ നിര്‍ദ്ദേശപ്രകാരം  ദിവസവും രാവിലെയും വൈകുന്നേരവും നാല് ലഡ്ഡു വീതമാണ് ഭാര്യ  ഇയാൾക്ക് കഴിക്കാനായി നൽകിയത്. മറ്റൊന്നും കഴിക്കാന്‍ സമ്മതിക്കുന്നുമുണ്ടായിരുന്നില്ല. ഈ പെരുമാറ്റത്തിൽ സഹികെട്ടാണ് വിവാഹമോചനം ആവശ്യപ്പെട്ടതെന്നും യുവാവ് കുടംബകോടതിയില്‍ വ്യക്തമാക്കി.

പത്തുവര്‍ഷം മുമ്പായിരുന്നു ഇവരുടെ വിവാഹം. ഇരുവര്‍ക്കും മൂന്നു കുട്ടികളുണ്ട്. ലഡ്ഡു ഭര്‍ത്താവിന് ആരോഗ്യം നല്‍കുമെന്നാണ് യുവതിയുടെ പ്രതികരണമെന്നും തീരുമാനത്തില്‍ നിന്നും പിന്മാറാന്‍ ഒരുങ്ങുന്നില്ലെന്നും കോടതി നിയോഗിച്ച കൗണ്‍സിലര്‍ വ്യക്തമാക്കുന്നു.

Read more

സമരക്കളമായി രാജ്യതലസ്ഥാനം; അടിച്ചമർത്താൻ പൊലീസ്, രാഹുലും പ്രിയങ്കയും കസ്റ്റഡിയിൽ

സമരക്കളമായി രാജ്യതലസ്ഥാനം; അടിച്ചമർത്താൻ പൊലീസ്, രാഹുലും പ്രിയങ്കയും കസ്റ്റഡിയിൽ

ഡൽഹി: ജന്തർമന്തറിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്

ശ്വേതാ മേനോൻ ടിവികെയിലേക്ക്? വിജയ്‌യുമായി കൂടിക്കാഴ്ച ഉടൻ

ശ്വേതാ മേനോൻ ടിവികെയിലേക്ക്? വിജയ്‌യുമായി കൂടിക്കാഴ്ച ഉടൻ

നടിയും മലയാള സിനിമാ അഭിനേതാക്കളുടെ സംഘടനയായ 'അമ്മ'യുടെ പ്രസിഡന്റുമായ ശ്വേതാ മേനോൻ തമിഴക വെട്രി കഴകത്തിലേക്കെന്ന് സൂചന. കേരള

നിറവും രൂപവും മാറ്റാം; വാഹനങ്ങളിൽ ഏഴ് മാറ്റങ്ങൾക്ക് അനുമതി നൽകി സർക്കാർ

നിറവും രൂപവും മാറ്റാം; വാഹനങ്ങളിൽ ഏഴ് മാറ്റങ്ങൾക്ക് അനുമതി നൽകി സർക്കാർ

വാഹന മോഡിഫിക്കേഷനില്‍ ഏഴ് മാറ്റങ്ങള്‍ക്കു കൂടി അനുമതി നല്‍കി മോട്ടോര്‍ വാഹന വകുപ്പ്. വാഹനങ്ങളുടെ നിറവും രൂപവും എന്‍ജിനും ഷാസിയും ഉള്‍പ്പെടെ മാ