കെനിയൻ പ്രസിഡൻഷ്യൽ തെരഞ്ഞെടുപ്പിൽ വില്യം റൂട്ടോയ്ക്ക് വിജയം

Share

കെനിയയുടെ പ്രസിഡൻഷ്യൽ തെരഞ്ഞെടുപ്പിൽ നിലവിലെ ഡെപ്യുട്ടി പ്രസിഡന്റായ വില്യം റൂട്ടോക്ക് വിജയം. 50.49 ശതമാനം വോട്ട് നേടി പ്രതിപക്ഷ നേതാവ് റെയ്‌ല ഒഡിംഗയെ പിന്തള്ളിയാണ് റൂട്ടോ നിലവിൽ രാജ്യത്തിന്റെ പ്രസിഡന്റായത്. ഇതോടെ കെനിയയുടെ അഞ്ചാമത്തെ പ്രസിഡന്റാകും വില്യം റൂട്ടോ. ഇൻഡിപെൻഡന്റ് ഇലക്ടറൽ ആൻഡ് ബൗണ്ടറീസ് കമ്മീഷനാണ്(ഐ.ഇ.ബി.സി) ഫലങ്ങൾ പ്രഖ്യാപിച്ചത്. 2022 ഓഗസ്റ്റ് ഒമ്പതിനാണ് കെനിയയിൽ പൊതുതെരഞ്ഞെടുപ്പ് നടന്നത്.

റുട്ടോയ്ക്ക് ഏഴ് ദശലക്ഷത്തിലധികം വോട്ടുകൾ ലഭിച്ചപ്പോൾ ഒഡിംഗയ്ക്ക് ഏഴ് ദശലക്ഷത്തിനടുത്ത് വരെ വോട്ട് നേടാൻ കഴിഞ്ഞെന്നും ഐ.ഇ.ബി.സി റിപ്പോർട്ടിൽ പറയുന്നു. രാജ്യത്തെ പ്രതിപക്ഷ നേതാവാണ് റെയ്ല ഒഡിംഗ. പ്രസിഡന്റിന്റെ കൂടാതെ നാഷണൽ അസംബ്ലിയിലെയും സെനറ്റിലെയും അംഗങ്ങളെയും കൗണ്ടി ഗവർണർമാരെയും 47 കൗണ്ടി അസംബ്ലികളിലെ അംഗങ്ങളെയും തെരഞ്ഞെടുത്തതിന്റെ ഫലമാണ് ഇപ്പോൾ പുറത്തുവരുന്നത്. പ്രസിഡന്റ്ഷ്യൽ തെരഞ്ഞെടുപ്പിൽ റെയ്ല ഒഡിംഗയ്ക്കെതിരെ കടുത്ത മത്സരമായാണ് റൂട്ടോ കാഴ്ചവെച്ചത്.

അതേസമയം, തെരഞ്ഞെടുപ്പ് ഫല പ്രഖ്യാപനത്തിന് തൊട്ടുമുമ്പ് നേരിയ അക്രമസംഭവങ്ങൾ നടന്നതായി ലോകമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. പാർട്ടി പ്രവർത്തകർ തമ്മിൽ ഫല പ്രഖ്യാപന വേദിയിൽ ഉന്തും തള്ളും ഉണ്ടായതായി തെരഞ്ഞെടുപ്പ് കമ്മീഷൻ വൈസ് ചെയർമാനും മറ്റ് മൂന്ന് കമ്മീഷണർമാരും പറഞ്ഞതായി അൽ ജസീറ റിപ്പോർട്ട് ചെയ്തു. പൊലീസ് ഇടപെട്ട് സ്ഥിതിഗതികൾ ശാന്തമാക്കിയെന്നും റിപ്പോർട്ടിൽ പറയുന്നു.

Read more

സമരക്കളമായി രാജ്യതലസ്ഥാനം; അടിച്ചമർത്താൻ പൊലീസ്, രാഹുലും പ്രിയങ്കയും കസ്റ്റഡിയിൽ

സമരക്കളമായി രാജ്യതലസ്ഥാനം; അടിച്ചമർത്താൻ പൊലീസ്, രാഹുലും പ്രിയങ്കയും കസ്റ്റഡിയിൽ

ഡൽഹി: ജന്തർമന്തറിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്

ശ്വേതാ മേനോൻ ടിവികെയിലേക്ക്? വിജയ്‌യുമായി കൂടിക്കാഴ്ച ഉടൻ

ശ്വേതാ മേനോൻ ടിവികെയിലേക്ക്? വിജയ്‌യുമായി കൂടിക്കാഴ്ച ഉടൻ

നടിയും മലയാള സിനിമാ അഭിനേതാക്കളുടെ സംഘടനയായ 'അമ്മ'യുടെ പ്രസിഡന്റുമായ ശ്വേതാ മേനോൻ തമിഴക വെട്രി കഴകത്തിലേക്കെന്ന് സൂചന. കേരള

നിറവും രൂപവും മാറ്റാം; വാഹനങ്ങളിൽ ഏഴ് മാറ്റങ്ങൾക്ക് അനുമതി നൽകി സർക്കാർ

നിറവും രൂപവും മാറ്റാം; വാഹനങ്ങളിൽ ഏഴ് മാറ്റങ്ങൾക്ക് അനുമതി നൽകി സർക്കാർ

വാഹന മോഡിഫിക്കേഷനില്‍ ഏഴ് മാറ്റങ്ങള്‍ക്കു കൂടി അനുമതി നല്‍കി മോട്ടോര്‍ വാഹന വകുപ്പ്. വാഹനങ്ങളുടെ നിറവും രൂപവും എന്‍ജിനും ഷാസിയും ഉള്‍പ്പെടെ മാ