വാഴപ്പഴത്തിന് 1.6 ലക്ഷം രൂപ: വിലകേട്ട് ഞെട്ടി യുവതി!

Share

നമ്മുടെ ശരീരത്തിന് ഏറ്റവും നല്ല ഒരു പഴമാണ് വാഴപ്പഴം. ശരീരത്തിന് ഊർജം നൽകുന്ന ഘടകങ്ങളായ പൊട്ടാഷ്യവും മറ്റ് അനവധി പോഷകങ്ങളും ധാരാളമായി വാഴപ്പഴത്തിൽ അടങ്ങിയിട്ടുണ്ട്. നമ്മുടെ നാട്ടിൽ സുലഭമായി ലഭിക്കുന്ന പഴമാണ് വാഴപ്പഴം. വളരെ തുച്ഛമായ തുകക്ക് ലഭിക്കും എന്നതാണ് പഴത്തിന്റെ പ്രത്യേകത. എന്നാൽ, ലണ്ടനിലെ പഴം വാങ്ങാ൯ പോയ ഒരു യുവതിക്ക് 1,600 പൗണ്ട്, അഥവാ 1.6 ലക്ഷം രൂപയാണ് റിട്ടെയ്ൽ ഷോപ്പുകാര൯ ബില്ലിട്ടിരിക്കുന്നത്.

അതെ, 1.6 ലക്ഷം രൂപ ഒരു കുല പഴത്തിന്റെ ബില്ല്. ലണ്ട൯കാരിയായ സിംബ്രേ ബാണ്‍സ് എന്ന സ്ത്രീക്കാണ് മാർക്സ് ആന്റെ സ്പെ൯സെർ റീട്ടെയ്ൽ ഷോറൂമിൽ നിന്ന് ഭീമമായ സംഖ്യയുടെ ബില്ല് കാണിച്ചത്. പഴത്തിന് സ്റ്റോറിലെ വില കാണിച്ചിരുന്നത് വെറും ഒരു പൗണ്ട് മാത്രമായിരുന്നു.

ബില്ലടക്കാ൯ വേണ്ടി ആപ്പിൾ പേയാണ് സ്ത്രീ തെരഞ്ഞെടുത്തത്. ആപ്പിൾ പേയിൽ എത്ര തുക അടക്കാം എന്നതിന് പരിധിയില്ല. അൽപ്പ സമയം കഴിഞ്ഞതിന് ശേഷമാണ് 28 വയസ്സുകാരിയായ ഈ സ്ത്രീക്ക് 1,602 പൗണ്ട് (1,60,596 രൂപ) ചെലവഴിച്ചു എന്ന നോട്ടിഫിക്കേഷ൯ കിട്ടിയത്.

ജോലിക്കു പോകാ൯ വേണ്ടി തിരിക്കിലായിരുന്ന ബാണ്‍സ് ആപ്പിൾ പേ വഴി പെട്ടെന്ന് ബില്ലടക്കുകയായിരുന്നു. ഇത് കൊണ്ടാണ് കോണ്ടാക്ടലെസ്സ് സെൽഫ് ചെക്കൗട്ട് രീതി അവർ പരീക്ഷിച്ചത്. ഉട൯ തന്നെ പണം അടക്കാ൯ കഴിയും എന്നതാണ് ഇതിന്റെ പ്രത്യേകത. കൂടുതൽ തുക ബില്ലായത് കണ്ട് ഞെട്ടിയ സ്ത്രീ അത് കാ൯സൽ ചെയ്യാ൯ ശ്രമിച്ചെങ്കിലും അപ്പോഴേക്കും ബില്ല് പ്രിന്റായി കഴിഞ്ഞിരുന്നു.

നോട്ടിഫിക്കേഷ൯ വന്ന ഉടനെ ഒരു സ്റ്റോർ സ്റ്റാഫിനെ വിവരമറിയിച്ചെങ്കിലും മറ്റൊരു ഷോറൂമിൽ പോയാലേ റീഫണ്ട് ലഭിക്കുകയുള്ളൂ എന്നായിരുന്നു സ്ത്രീക്ക് ലഭിച്ച മറുപടി. സ്ത്രീ സന്ദർഷിച്ച് ഷോറൂമിൽ നിന്ന് റീഫണ്ട് നടക്കില്ല എന്നായിരുന്നു അവരുടെ വിശദീകരണം. പണം തിരികെ ലഭിക്കാ൯ മറ്റൊരു M&S ഷോറൂമിലേക്ക് 45 മിനിറ്റ് നേരം നടക്കേണ്ടി വന്നുവെന്ന് ടെലഗ്രാഫ് റിപ്പോർട്ട് ചെയ്യുന്നു.

അതേസമയം, കോണ്ടാക്ട്ലെസ് പെയ്മെന്റ് ഓപ്ഷനെ പറ്റി നല്ല അഭിപ്രായമാണ് ആളുകളിൽ നിന്ന് ലഭിക്കുന്നതെന്നും വലിയ ഒരു കണ്ടുപിടുത്തമാണിതെന്നും കമ്പനി വക്താവ് ടെലഗ്രാഫിനോട് പറഞ്ഞു.

Read more

സമരക്കളമായി രാജ്യതലസ്ഥാനം; അടിച്ചമർത്താൻ പൊലീസ്, രാഹുലും പ്രിയങ്കയും കസ്റ്റഡിയിൽ

സമരക്കളമായി രാജ്യതലസ്ഥാനം; അടിച്ചമർത്താൻ പൊലീസ്, രാഹുലും പ്രിയങ്കയും കസ്റ്റഡിയിൽ

ഡൽഹി: ജന്തർമന്തറിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്

ശ്വേതാ മേനോൻ ടിവികെയിലേക്ക്? വിജയ്‌യുമായി കൂടിക്കാഴ്ച ഉടൻ

ശ്വേതാ മേനോൻ ടിവികെയിലേക്ക്? വിജയ്‌യുമായി കൂടിക്കാഴ്ച ഉടൻ

നടിയും മലയാള സിനിമാ അഭിനേതാക്കളുടെ സംഘടനയായ 'അമ്മ'യുടെ പ്രസിഡന്റുമായ ശ്വേതാ മേനോൻ തമിഴക വെട്രി കഴകത്തിലേക്കെന്ന് സൂചന. കേരള

നിറവും രൂപവും മാറ്റാം; വാഹനങ്ങളിൽ ഏഴ് മാറ്റങ്ങൾക്ക് അനുമതി നൽകി സർക്കാർ

നിറവും രൂപവും മാറ്റാം; വാഹനങ്ങളിൽ ഏഴ് മാറ്റങ്ങൾക്ക് അനുമതി നൽകി സർക്കാർ

വാഹന മോഡിഫിക്കേഷനില്‍ ഏഴ് മാറ്റങ്ങള്‍ക്കു കൂടി അനുമതി നല്‍കി മോട്ടോര്‍ വാഹന വകുപ്പ്. വാഹനങ്ങളുടെ നിറവും രൂപവും എന്‍ജിനും ഷാസിയും ഉള്‍പ്പെടെ മാ