ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ഓണപ്പൊട്ടൻ വണ്ടർലയിൽ

Share

കൊച്ചി; ഓണക്കാലത്തെ വരവേല്‍ക്കാന്‍ ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ഓണപ്പൊട്ടനുമായി വണ്ടര്‍ലാ കൊച്ചി. ഓണപ്പൊട്ടന്റെ 25 അടി ഉയരത്തിലുളള രൂപമാണ് ഈ ഓണക്കാലത്ത് വണ്ടര്‍ലായിലെത്തുന്നവരെ സ്വീകരിക്കുക. അത്തത്തിന് വണ്ടര്‍ലാ പാര്‍ക്കില്‍ വെച്ച് പാർക്ക്‌ ഹെഡ് എം.എ . രവികുമാറിന്റെ സാന്നിധ്യത്തിൽ കേരള ഫോക്‌ലോര്‍ അക്കാദമി ചെയര്‍മാന്‍ ഒ.എസ്. ഉണ്ണികൃഷ്ണന്‍ ഓണപ്പൊട്ടന്റെ രൂപം അനാച്ഛാദനം ചെയ്തു . സെപ്തംബര്‍ 3 മുതൽ 11 വരെ നീളുന്ന വണ്ടർലായിലെ ഓണാഘോഷങ്ങൾക്ക് ഓണപ്പൊട്ടന്‍ പകിട്ടേകും.

വടക്കേ മലബാറില്‍ ഓണത്തോടനുബന്ധിച്ച് അവതരിപ്പിക്കപ്പെടുന്ന തെയ്യ രൂപമായ ഓണപ്പൊട്ടന്‍ മധ്യ കേരളത്തിനും തെക്കന്‍ കേരളത്തിനും അത്ര പരിചിതമല്ല. ഓണവുമായി ബന്ധപ്പെട്ട എല്ലാ ഐതീഹ്യങ്ങളും ആഘോഷ രീതികളും പ്രചരിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് വണ്ടര്‍ലാ ഓണപ്പൊട്ടന്റെ രൂപം അവതരിപ്പിച്ചിരിക്കുന്നത്.

പ്രകൃതിസൗഹൃദ ഉത്പന്നങ്ങള്‍ മാത്രം ഉപയോഗിച്ചാണ് 25 അടി ഉയരമുള്ള ഈ ഓണപ്പൊട്ടനെ നിര്‍മിച്ചിരിക്കുന്നത്. വണ്ടര്‍ലായിലെ റൈഡുകള്‍ നിര്‍മിച്ചപ്പോള്‍ ബാക്കിയായ കമ്പികളും മറ്റ് വസ്തുക്കളുമെല്ലാം ഉപയോഗിച്ചാണ് ഓണപ്പൊട്ടന്റെ ശരീരം രൂപാന്തരപ്പെടുത്തിയിരിക്കുന്നത്.

''ഓണപ്പൊട്ടനെ പോലെ കേരളത്തിലുടനീളം പ്രശസ്തമല്ലാത്ത ഓണ രൂപങ്ങളും ആഘോഷങ്ങളും പുതുതലമുറയ്ക്ക് പരിചയപ്പെടുത്താനാണ് വണ്ടര്‍ലാ ലക്ഷ്യമിടുന്നത്. അതോടൊപ്പം പ്രകൃതിക്ക് ദോഷം വരാത്ത രീതിയിലായിരിക്കണം നിര്‍മാണമെന്നും നിര്‍ബന്ധമുണ്ടായിരുന്നു. ലോകത്തിലെ തന്നെ ഏറ്റവും ഉയരം കൂടിയ ഓണപൊട്ടാനുള്ള ബഹുമതി 'ബെസ്റ്റ് ഓഫ് ഇന്ത്യ' റെക്കോർഡിൽ നിന്നും വണ്ടർലായ്ക് ലഭിച്ചത് വലിയ ഒരു അംഗീകാരമാണ് . ഇത്തരത്തില്‍ വേറിട്ട ഓണാഘോഷങ്ങളാണ് വണ്ടര്‍ലാ കൊച്ചി ചിട്ടപ്പെടുത്തിയിട്ടിരിക്കുന്നത്'', മാനേജിംഗ് ഡയറക്ടര്‍ അരുണ്‍ ചിറ്റിലപ്പിളളി പറയുന്നു.

25 അടി ഉയരത്തിലുളള ഈ രൂപം കോട്ടയം കാരാപ്പുഴ സ്വദേശിയായ ഷാജി വാസന്റെ നേതൃത്വത്തിലാണ് നിര്‍മിച്ചിരിക്കുന്നത്. അഞ്ച് കലാകാരന്മാര്‍ ചേര്‍ന്ന് 30 ദിവസം കൊണ്ടാണ് ഓണപ്പൊട്ടന്റെ നിര്‍മാണം പൂര്‍ത്തിയാക്കിയത്. തഴപ്പായയും കുട്ടകളും കമ്പികളും തുണികളും പനനാരുകളും പനയോലയുമാണ് ഉപയോഗിച്ചിരിക്കുന്ന പ്രധാന വസ്തുക്കള്‍. കൃത്രിമ നിറങ്ങള്‍ക്ക് പകരം മഞ്ഞള്‍പ്പൊടിയും കുങ്കുമവുമാണ് നിറം നല്‍കാൻ ഉപയോഗിച്ചത്. മഴക്കാലമായതിനാല്‍ പ്രകൃതിദത്ത പശ പോലും ഉപയോഗിക്കാതെ കമ്പികള്‍ കൂട്ടിക്കെട്ടി ഉറപ്പിച്ചാണ് നിര്‍മാണം

Read more

ഖമനേയിയുടെ മൃതദേഹത്തിനരികെ 14 മാസം മാത്രം പ്രായമുള്ള കൊച്ചുമകളുടെ കുഞ്ഞ് ശവപ്പെട്ടി; വിതുമ്പി ഇറാന്‍

ഖമനേയിയുടെ മൃതദേഹത്തിനരികെ 14 മാസം മാത്രം പ്രായമുള്ള കൊച്ചുമകളുടെ കുഞ്ഞ് ശവപ്പെട്ടി; വിതുമ്പി ഇറാന്‍

ഇറാന്‍ പരമോന്നത നേതാവ് ആയത്തൊള്ള അലി ഖമനേയിയുടെ സംസ്‌കാര ചടങ്ങുകള്‍ക്ക് ശനിയാഴ്ചയാണ് ഔദ്യോഗികമായി തുടക്കമായത്. ഫെബ്രുവരി 28ന് അമേരിക്ക – ഇസ്

‘ഈ രാജ്യത്തെ സ്നേഹിക്കുന്നതുകൊണ്ടാണ് നമ്മൾ വിട്ടുപോകാത്തത്’: യുഎസ് വാർഷികദിനത്തിൽ ശ്രദ്ധേയമായി മംദാനിയുടെ പ്രസംഗം

‘ഈ രാജ്യത്തെ സ്നേഹിക്കുന്നതുകൊണ്ടാണ് നമ്മൾ വിട്ടുപോകാത്തത്’: യുഎസ് വാർഷികദിനത്തിൽ ശ്രദ്ധേയമായി മംദാനിയുടെ പ്രസംഗം

ന്യൂയോർക്ക് മേയർ സൊഹ്‌റാൻ മംദാനി യുണൈറ്റഡ് സ്റ്റേറ്റ്സിന്റെ 250 വർഷം അടയാളപ്പെടുത്തുന്നതിനായി നടത്തിയ പ്രസംഗമാണ് ഇപ്പോൾ ശ്രദ്

ശ്രീശാന്തിന്റെ വിലക്ക് പിന്‍വലിച്ച് കേരള ക്രിക്കറ്റ് അസോസിയേഷന്‍; തീരുമാനം ശ്രീശാന്ത് നിരുപാധികം ഖേദം പ്രകടിപ്പിച്ച സാഹചര്യത്തില്‍

ശ്രീശാന്തിന്റെ വിലക്ക് പിന്‍വലിച്ച് കേരള ക്രിക്കറ്റ് അസോസിയേഷന്‍; തീരുമാനം ശ്രീശാന്ത് നിരുപാധികം ഖേദം പ്രകടിപ്പിച്ച സാഹചര്യത്തില്‍

മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ശ്രീശാന്തിന് കേരള ക്രിക്കറ്റ് അസോസിയേഷന്‍ ഏര്‍പ്പെടുത്തിയ വിലക്ക് പിന്‍വലിച്ചു. ശ്രീശാന്തിന്

‘ആരെയും വഞ്ചിച്ചിട്ടില്ല, നിരപരാധിത്വം തെളിയിക്കാതെ പടിയിറങ്ങില്ല’; അമ്മയിൽ നിന്ന് രാജിവെച്ചിട്ടില്ലെന്ന് ശേത്വ മേനോൻ

‘ആരെയും വഞ്ചിച്ചിട്ടില്ല, നിരപരാധിത്വം തെളിയിക്കാതെ പടിയിറങ്ങില്ല’; അമ്മയിൽ നിന്ന് രാജിവെച്ചിട്ടില്ലെന്ന് ശേത്വ മേനോൻ

അമ്മ പ്രസിഡന്റ് സ്ഥാനം രാജിവച്ചിട്ടില്ലെന്ന് ശ്വേത മേനോൻ. ആരെയും വഞ്ചിച്ചിട്ടില്ലെന്നും നിരപരാധിത്വം തെളിയിക്കാതെ പടിയി