ലോകത്തിന് ഇനി സ്വപ്‌നം കാണാനാരംഭിക്കാം; കോവിഡ് കലികാലം അവസാനിക്കാൻ പോകുന്നു-WHO മേധാവി

Share

യുണൈറ്റഡ് നേഷന്‍സ്: വാക്‌സിന്‍ പരീക്ഷണങ്ങള്‍ അനുകൂലഫലം നല്‍കിത്തുടങ്ങിയെന്ന് ലോകാരോഗ്യസംഘടനാ മേധാവി തെദ്രോസ് അദനോം ഗബ്രെയേസിസ്. എന്നാല്‍, വാക്‌സിനുകള്‍ക്കായുള്ള കൂട്ടയോട്ടത്തിനിടയില്‍ ദരിദ്രരാഷ്ട്രങ്ങളെ സമ്പന്നരാഷ്ട്രങ്ങള്‍ ചവിട്ടിയമര്‍ത്തരുതെന്നും തെദ്രോസ് അദനോം കൂട്ടിച്ചേര്‍ത്തു.

ഇനി ലോകത്തിന് സ്വപ്‌നം കാണാനാരംഭിക്കാമെന്നും കോവിഡ് പരിസമാപ്തിയിൽ എത്തിയെന്നും അദ്ദേഹം സൂചിപ്പിച്ചു. കോവിഡ് കാലത്തുണ്ടായ പ്രതിസന്ധികളെ അതിജീവിച്ച് ലോകത്തിന് മുന്നോട്ട് പോകണമെന്നും ഉത്പാദനത്തിന്റേയും ഉപഭോഗത്തിന്റേയും മുമ്പുണ്ടായിരുന്ന അതേ നിലയിലേക്കും ശൈലിയിലേക്കും തിരിച്ചെത്തണമെന്നും തെദ്രോസ് അദനോം ആവശ്യപ്പെട്ടു.

സ്വകാര്യസ്വത്തായി കാണാതെ വാക്‌സിന്‍ സൗകര്യം ലോകത്തെ എല്ലായിടത്തും സമാനരീതിയില്‍ വിതരണം ചെയ്യാനുള്ള നടപടി സ്വീകരിക്കണമെന്നും കോവിഡ് പ്രതിസന്ധിയുടെ പരിസമാപ്തിയിലേക്കാണ് നാം നീങ്ങുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

ഗൂഢാലോചനയുടെ തന്ത്രങ്ങള്‍ കാരണം ശാസ്ത്രം പിന്തള്ളപ്പെട്ട, ഭിന്നതയുടെ സ്വരം ഐക്യദാര്‍ഢ്യത്തെ തകര്‍ത്ത, സ്വര്‍ഥതാത്പര്യം ത്യാഗത്തെ മറികടന്ന ചിലയിടങ്ങളില്‍ വൈറസ് കൂടുതല്‍ ശക്തി പ്രാപിക്കുകയും വ്യാപിച്ചു കൊണ്ടിരിക്കുകയും ചെയ്യുന്നു'. പ്രത്യേകമായി പേര് എടുത്തു പറയാതെ രോഗവ്യാപനവും മരണസംഖ്യയും വര്‍ധിക്കുന്ന രാജ്യങ്ങളെ കുറിച്ച് അദ്ദേഹം പരാമര്‍ശിച്ചു.

Read more

സാങ്കേതിക തകരാർ; മലേഷ്യൻ എയർലൈൻസിന് ചെന്നൈയിൽ അടിയന്തര ലാൻഡിങ്

സാങ്കേതിക തകരാർ; മലേഷ്യൻ എയർലൈൻസിന് ചെന്നൈയിൽ അടിയന്തര ലാൻഡിങ്

ചെന്നൈ: ക്വാലാലംപൂരിൽ നിന്ന് ജിദ്ദയിലേക്ക് പോകുകയായിരുന്ന മലേഷ്യ എയർലൈൻസ് വിമാനം ചെന്നൈയിൽ അടിയന്തരമായി ഇറക്കി. രണ്ടാമത്തെ എൻജി

ട്രാൻസ്ജെൻഡറുകൾക്ക് സർക്കാർ ആശുപത്രികളിൽ പ്രത്യേക വാർഡ് ഒരുക്കും; നിർദേശം നൽകി ആരോഗ്യമന്ത്രി

ട്രാൻസ്ജെൻഡറുകൾക്ക് സർക്കാർ ആശുപത്രികളിൽ പ്രത്യേക വാർഡ് ഒരുക്കും; നിർദേശം നൽകി ആരോഗ്യമന്ത്രി

തിരുവനന്തപുരം: ട്രാൻസ്ജെൻഡർ വ്യക്തികൾക്ക് മെഡിക്കൽ കോളേജുകൾ, ജില്ലാ ആശുപത്രികൾ, ജനറൽ ആശുപത്രികൾ എന്നിവയിൽ പ്രത്യേക വാർഡുകൾ ഒരുക്കാൻ