വേള്‍ഡ് മലയാളി ഫെഡറേഷന്‍ സൗദി സംഗമോത്സവം2018 ആഘോഷിച്ചു.

വേള്‍ഡ് മലയാളി ഫെഡറേഷന്‍ സൗദി സംഗമോത്സവം2018 ആഘോഷിച്ചു.
wmf01

റിയാദ്:  വേൾഡ് മലയാളി ഫെഡറേഷൻ റിയാദ് സെൻട്രൽ കമ്മറ്റിയുടെ നേതൃത്വത്തിൽ സൗദി അറേബ്യയയിലെ WMF ന്റെ എട്ട് യൂണിറ്റുകളെ ഉൾപ്പെടുത്തി "ആസ്റ്റർ സനദ് - ലൂലൂ" സൗദി സംഗമോത്സവം ആഘോഷിച്ചു.

എക്സിറ്റ് 18ലെ നോഫാ ഓഡിറ്റോറിയത്തിൽ നടത്തിയ സൗദി സംഗമോത്സവം 2018 പ്രൗഡഗംഭീരമായ സദസ്സ്കൊണ്ടും, ജനപങ്കാളിത്തംകൊണ്ടും, വിവിധ തരം കലാപരിപാടികൾ കൊണ്ടും ജനശ്രദ്ധ ആകർഷിച്ചു. പ്രസ്‌തുത പരിപാടിയിൽ വിശിഷ്ട അദിഥിയായി എത്തിയത്  എം പി യും, മികച്ച പാർലമെന്റെറിയനും WMF ഗ്ലോബൽ രക്ഷാധികാരിയും ആയ ശ്രീ N. K പ്രേമ ചന്ദ്രൻ അവറുകളാണ് . ഇന്ത്യയുടെയും സൗദി യുടെയും സാംസ്കാരികത വിളിച്ചോതുന്ന രീതിയിലുള്ളതായ്  സ്വീകരണമായിരുന്നു ഇന്ത്യൻ കലാകാരികളും അറബ് കലാകാരന്മാരും ചേർന്നൊരുക്കിയത്  സൗദി രാജ്യ കുംബത്തിന്റ  HRH പ്രിൻസ് മിഷാൽ ബിൻ മുഹമ്മദ്‌ ബിൻ അബ്ദുൽ അസീസ് ബിൻ അൽ സൗദ് അവർകളുടെ പ്രീതിനിധികൾ ആയ  ശ്രീ റാണിയ ഷറഫ് റോയൽ ഫാമിലി റപ്രസന്ററ്റീവ്, ശ്രീ മുബാറക്, ശ്രീ അബ്ദുള്ള,  ശ്രീ വെയിൽ ഹകീം  ഇബ്രാഹിം അൽ ഗാന്ധി സനദ് ഹോസ്പിറ്റൽ CEO, ഖാലിദ് അൽ ഹമൂദ്, അബ്ദുൽ അസീസ് ഫഹദ് അൽ കഹ്താനി മിറാത് അൽ റിയാദ്,  എന്ജിനീയർ മുഹമ്മദ് അഫ്റോസ് തുടങ്ങിയ മറ്റു  സൗദിപൗരൻമാരുടെ  സാന്നിദ്യം റിയാദ് മലയാളി സമൂഹത്തിന് ആവേശമായി.


സൗദിയുടെയും ഇന്ത്യയുടെയും സാംസ്കാരിക പൈതൃകം  വിളിച്ചോതുന്ന രീതിയിൽ റിയാദ് സമൂഹം ഊഷ്മള വരവേൽപ്പ് നൽകി എംപി യെയും, മറ്റ് സൗദി അതിഥികളെയും വേദിയിലേക്ക് ആനയിച്ചു.
പൊതുസമ്മേളനത്തിൽ WMF സൗദി കോർഡിനേറ്റർ ശ്രീ: ശിഹാബ് കൊട്ടുകാട് ആദ്യക്ഷത വഹിച്ചു. യോഗത്തിൽ ബഹുമാപ്പെട്ട MP ശ്രീ N. K. പ്രേമചന്ദ്രൻ മുഖ്യ പ്രഭാഷണം നടത്തി.സൗദി അറേബ്യായിലെ വിവിധ പ്രാവിശ്യൻസുകളിൽ സന്ദർശനം നടത്താൻ കഴിഞ്ഞതും സൗദി അറേബ്യയയിലെ വിവിധ ഗവൺമെന്റ് തലത്തിലെ പ്രമുഖരെ കാണാൻ കഴിഞ്ഞതും വലിയൊരു അംഗീകാരമാണ്. അതോടൊപ്പം റിയാദിലും,അൽഖർജിലും,ജിദ്ദയിലും ഇന്ത്യൻ കമ്മ്യൂണിറ്റിയുമായി സംബന്ധിക്കാൻ കഴിഞ്ഞത് എന്റെ വ്യക്തി ജീവിതത്തിലും രാഷ്ട്രീയ ജീവിതത്തിലും വലിയ മാറ്റമാണ് സംഭവിച്ചിരിക്കുന്നത് എന്ന് അദ്ദേഹം സദസ്സിനോട് പറഞ്ഞുകൊണ്ട് സംഗമോത്സവത്തിന്റെ ഉദ്ഘാടന കർമ്മം നിർവഹിച്ചു. ഇന്ത്യൻ പ്രവാസി സമൂഹത്തിന്റെ വിവിധ വിഷയങ്ങൾ പഠിക്കാൻ കഴിഞ്ഞു അത് ഗവൺമെൻറ് തലത്തിലെത്തിക്കാനും വേണ്ട ശ്രമങ്ങൾ ചെയ്യുമെന്നും ബഹുമാന്യനായ എംപി പറഞ്ഞു. പുതിയതായി സൗദി അറേബ്യയിൽ ഉണ്ടായിരിക്കുന്ന വികസന പ്രവർത്തനങ്ങൾ പ്രത്യേകിച്ച് വിഷൻ 2030 സൗദി പൗരന്മാർക്കും, വിദേശികൾക്കും വളരെയധികം പ്രതീക്ഷ നൽകുന്നതാണെന്നും ഈ രാജ്യം വലിയ ഒരു വികസന മുന്നേറ്റം നടത്തി ലോകത്തിന് മാതൃക ആവുമെന്നും, അത് സൗദിയിലെയും ഇന്ത്യയിലെ പൗരന്മാർക്ക് പുതിയ ഒരു ഉണർവ് നൽകുമെന്നും ഇരു രാജ്യങ്ങളുടെയും വികസനത്തിന് ഇത് കാരണമാകുമെന്നും പറഞ്ഞു. ഇന്ത്യൻ സമൂഹവും  സൗദി സമൂഹവും പരസ്പരം കാണിക്കുന്ന സ്നേഹവും ബഹുമാനവും ആദരവും  പ്രശംസനീയമാണ്. റിയാദിലെ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖ വ്യക്തിത്വങ്ങൾ സന്നിദാരായിരുന്നു,ശ്രീ:  ഫൈസൽ ബിൻ അഹമദ്, ഷിബു മാത്യു, ഇബ്രാഹിം , Dr. മജീദ് ചിങ്ങോലി,  അമീൻ അക്ബർ, ഫിറോസ് അൽ ബൈദ ഗ്രൂപ്പ്, സക്കിർ ഹുസ്സൈൻ ,പ്രോഗ്രാം ചെയർമാൻറാഫികൊയിലാണ്ടി,ഇബ്രാഹിം,സൽമാൻ ഖാലിദ്, ഇബ്രാഹിം സുബ്ഹാൻ,മുഹമ്മദലി മരോട്ടിക്കൽ, നാസർ ലെയ്സ്, തോമസ് വൈദ്യൻ,അഷ്‌റഫ് വടക്കേവിള,ബഷീർ പാങ്ങോട്, ഷംനാദ് കരുനാഗപ്പള്ളി, സാബു ഫിലിപ്പ്, നജീബ് എരമംഗലം, മുഹമ്മദ്‌ കായംകുളം, ഫൈസൽ വെള്ളാഞ്ഞി തുടങ്ങിയ വ്യക്തിത്വങ്ങൾ ആശംസകൾ അറിയിച്ചു സംസാരിച്ചു.


ശ്രീ: നൗഷാദ് ആലുവ സ്വാഗതവും, ശ്രീ: ജലീൽ പള്ളാത്തുരുത്തി നന്ദിയും രേഖപ്പെടുത്തി. തുടർന്ന് പ്രശസ്ത ഗായകൻ കൊല്ലം ഷാഫി നയിച്ച ഗാന സദ്യയിൽ ജിദ്ദയിൽ നിന്നും എത്തിയ ആശാ സിജു,ഇസ്മായിൽ വഫ,അരുൺ സ്കറിയ എന്നിവർ ഗാനങ്ങൾ ആലപിച്ചു,അതോടൊപ്പംറിയാദിലെ പ്രശസ്ത ഡാൻസ് ട്രൂപ്പുകളാൾ അവതരിപ്പിച്ച നിർത്ത രൂപങ്ങൾ ജനമനസ്സുകളെ ആഹ്ലാതഭരിതരാക്കി.
സൗദി അറേബ്യയയിൽ വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച വ്യക്തിത്വങ്ങളെ ചടങ്ങിൽ ആദരിക്കുകയും പൊതുമാപ്പ് മായി സംഘടനയോട് സഹകരിച്ച സ്ഥാപനങ്ങൾക്കും വ്യക്തികൾക്കും സർട്ടിഫിക്കറ്റ് വിതരണവും നടത്തി, പ്രോഗ്രാം ചീഫ് കോഡിനേറ്റർ സ്റ്റാൻലി ജോസിന്റെ നേതൃത്വത്തിൽ ഇഖ്‌ബാൽ കോഴിക്കോട്,ബഷീർ കോതമംഗലം,ഇലിയാസ് കാസർകോട് ,ഹാരിസ് ചോല, ഷംനാദ് കരുനാഗപ്പള്ളി, സക്കറിയ, ഷംനാദ് കുളത്തുപ്പുഴ, ഷമീർ,ശ്രീജിത്ത് കോലോത്ത് , ഡൊമിനിക് സാവിയോ, ഹരീസ് ബാബു, റിജോഷ്,റഷീദ് പൂക്കാട്ടുപടി,നൂറുദിൻ പൊന്നാനി, ഡെന്നിസ് സ്ലീബാ, ഹനീഫ കാസറഗോഡ്,നവീൻ, അരുൺ,  ശ്രീമതി ജോസ്ഫൈൻ ജോസ്, ഷാലിമ ജലീൽ, ഷിനു നവീൻ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. ശ്രീ സിജിന്റ അവതരണം വളരെ ശ്രദ്ധആകർഷിച്ചു.

WMFസൗദി നാഷണൽ കമ്മറ്റിയെ സൗദി കോർഡിനേറ്റർ ശ്രീ: ശിഹാബ് കൊട്ടുകാട് പ്രെഖ്യാപിച്ചു തുടർന്ന് നടന്ന കൂപ്പൺ  നറുക്കടുപ്പിൽ വിജയികൾക്കുള്ള സമ്മാനദാനവും നടത്തി.  
കലാപരിപാടികൾചിലങ്ക ഡാൻസ് ഗ്രൂപ്പ്‌ ശ്രീമതി റീന കൃഷ്ണകുമാർ, ബ്രോതേഴ്‌സ് ഡാൻസ് ഗ്രൂപ്പ്‌ ശ്രീ മണി v.പിള്ള,  പ്രേണവം നിർത്തവേദി ശ്രീമതി റീമ മേനോൻ, ശ്രീമതി സരിത ബിനു, ശ്രീമതി നീതു ടീച്ചർ, ശ്രീമതി സിന്ധു സോമൻ, ശ്രീമതി രസ്മി ടീച്ചർ, ശ്രീ കുഞ്ഞുമുഹമ്മദ്, പോളിസ്റ്റർ ഡാൻസ് അക്കാദമി ശ്രീ വിഷ്ണു, കളിവീട് ശ്രീമതി സുഹറ കുഞ്ഞു മൂസ തുടങ്ങിയ കലാ അദ്ധ്യാപകർ നേതൃത്വം  നൽകി.

Read more

23 പാക് പൗരന്‍മാരെ ഭീകരരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തി കേന്ദ്ര സര്‍ക്കാര്‍

23 പാക് പൗരന്‍മാരെ ഭീകരരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തി കേന്ദ്ര സര്‍ക്കാര്‍

ന്യൂഡൽഹി: ജയ്ഷ് ഇ മുഹമ്മദ്, ലഷ്കർ ഇ തൊയ്ബ തുടങ്ങിയ ഭീകരസംഘടനകളുമായി ബന്ധമുള്ള 23 പാക് പൗരന്മാരെ കേന്ദ്ര സർക്കാർ യുഎപിഎ പ്രകാരം ഭീകരരു

പുസ്തക വിവാദത്തിൽ നടപടിയുമായി ജമ്മു കശ്മീർ ലെഫ്റ്റനന്റ് ഗവർണർ; എട്ട് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു

പുസ്തക വിവാദത്തിൽ നടപടിയുമായി ജമ്മു കശ്മീർ ലെഫ്റ്റനന്റ് ഗവർണർ; എട്ട് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു

പുസ്തകവിവാദത്തിൽ നടപടിയുമായി ജമ്മു കശ്മീർ ലെഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹ. എട്ട് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു. സംഭവത്തിൽ ഉന്നതതല അന്വേഷണത്തിന് ഉത്

അമ്മ നേതൃത്വം ഏറ്റെടുക്കാന്‍ ധ്യാന്‍ സന്നദ്ധത അറിയിച്ചിട്ടുണ്ട്, ചെറുപ്പക്കാര്‍ മത്സരിക്കട്ടെ: മാല പാര്‍വതി

അമ്മ നേതൃത്വം ഏറ്റെടുക്കാന്‍ ധ്യാന്‍ സന്നദ്ധത അറിയിച്ചിട്ടുണ്ട്, ചെറുപ്പക്കാര്‍ മത്സരിക്കട്ടെ: മാല പാര്‍വതി

കൊച്ചി: താരസംഘടനയായ അമ്മയുടെ നേതൃത്വത്തിലേക്ക് വരാന്‍ നടന്‍ ധ്യാന്‍ ശ്രീനിവാസന്‍ താല്‍പ്പര്യം പ്രകടിപ്പിച്ചുവെന്ന് നടി മാലാ പാര്‍വതി. ആഭ്

പാലാ നഗരസഭയില്‍ ഭരണസമിതിക്കുള്ള പിന്തുണ പിന്‍വലിച്ച് കോണ്‍ഗ്രസ്

പാലാ നഗരസഭയില്‍ ഭരണസമിതിക്കുള്ള പിന്തുണ പിന്‍വലിച്ച് കോണ്‍ഗ്രസ്

കോട്ടയം: പാലാ നഗരസഭയില്‍ സ്വതന്ത്ര കൂട്ടായ്മ നേതൃത്വം നൽകുന്ന ഭരണസമിതിക്കുള്ള പിന്തുണ പിന്‍വലിച്ച് കോണ്‍ഗ്രസ് കൗണ്‍സിലര്‍മാര്‍. കോണ്