ഗള്‍ഫിലെ ഇന്ത്യക്കാരായ സമ്പന്നരുടെ പട്ടികയിൽ എം.എ യൂസഫലി ഒന്നാം സ്ഥാനത്ത്

ഗള്‍ഫിലെ ഇന്ത്യക്കാരായ സമ്പന്നരുടെ പട്ടികയിൽ എം.എ യൂസഫലി ഒന്നാം സ്ഥാനത്ത്
image (4)

ദുബായ്: ഫോബ്‍സ് പുറത്തിറക്കിയ 2019ലെ പട്ടിക പ്രകാരം ഗള്‍ഫിലെ ഇന്ത്യക്കാരായ സമ്പന്നരുടെ പട്ടികയിൽ ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി ഒന്നാം സ്ഥാനം നിലനിർത്തി. മലയാളി സമ്പന്നരിലും അദ്ദേഹം തന്നെയാണ് മുന്നിൽ. ഇന്ത്യയിലെ 100 ധനികരിൽ 26-ാമതാണ് യൂസഫലി. മുകേഷ് അംബാനിയാണ് ഏറ്റവും മുന്നിൽ.

ഫോബ്‍സ് പുറത്തിറക്കിയ 2019ലെ പട്ടികയിലാണ് ഈ വിവരങ്ങളുള്ളത്. ഗൾഫിലെ ഇന്ത്യൻ ധനികരിൽ മിക്കി ജഗ്തിയാനി രണ്ടാം സ്ഥാനത്തും, ഡോ.ബി.ആർ ഷെട്ടി മൂന്നാം സ്ഥാനത്തുമെത്തി. രവി പിള്ള, സണ്ണി വർക്കി, സുനിൽ വസ്വാനി, ഷംഷീർ വയലിൽ  എന്നിവരാണ് തുടർ സ്ഥാനങ്ങളിലുള്ളത്. പട്ടികയില്‍ ഇടംപിടിച്ച മലയാളികള്‍: എം.എ യൂസഫലി, രവി പിള്ള, എം.ജി ജോര്‍ജ് മുത്തൂറ്റ്, ക്രിസ് ഗോപാലകൃഷ്ണന്‍, സണ്ണി വര്‍ക്കി, ബൈജു രവീന്ദ്രന്‍, ഷംസീര്‍ വലയില്‍, എസ്.ഡി ഷിബുലാല്‍.

പട്ടികയിൽ സ്ഥാനം പിടിച്ച എട്ട് മലയാളി ധനികർ

  1. എം.എ.യൂസഫലി ( 8.2 ബില്യൻ യുഎസ് ഡോളർ, 58,200 കോടി രൂപ)
  2. രവി പിള്ള ( 3.1 ബില്യൻ യുഎസ് ഡോളർ,  22,000 കോടി രൂപ)
  3. എം.ജി.ജോർജ് മുത്തൂറ്റ് (3.05 ബില്യൻ യുഎസ് ഡോളർ, 21,600 കോടി രൂപ)
  4. ക്രിസ് ഗോപാലകൃഷ്ണന്‍ (2.36 ബില്യൻ യുഎസ് ഡോളർ 16,700 കോടി രൂപ)
  5. സണ്ണി വര്‍ക്കി (2.05 ബില്യൻ യുഎസ് ഡോളർ,14,500 കോടി രൂപ)
  6. ബൈജു രവീന്ദ്രൻ (1.91 ബില്യൻ യുഎസ് ഡോളർ,13,500 കോടി രൂപ)
  7. ഷംഷീര്‍ വയലിൽ( 1.41 ബില്യൻ യുഎസ് ഡോളർ ,10,100 കോടി രൂപ)
  8. എസ്. ഡി. ഷിബുലാൽ (1.4 ബില്യൻ യുഎസ് ഡോളർ, 994 കോടി രൂപ)

Read more

23 പാക് പൗരന്‍മാരെ ഭീകരരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തി കേന്ദ്ര സര്‍ക്കാര്‍

23 പാക് പൗരന്‍മാരെ ഭീകരരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തി കേന്ദ്ര സര്‍ക്കാര്‍

ന്യൂഡൽഹി: ജയ്ഷ് ഇ മുഹമ്മദ്, ലഷ്കർ ഇ തൊയ്ബ തുടങ്ങിയ ഭീകരസംഘടനകളുമായി ബന്ധമുള്ള 23 പാക് പൗരന്മാരെ കേന്ദ്ര സർക്കാർ യുഎപിഎ പ്രകാരം ഭീകരരു

പുസ്തക വിവാദത്തിൽ നടപടിയുമായി ജമ്മു കശ്മീർ ലെഫ്റ്റനന്റ് ഗവർണർ; എട്ട് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു

പുസ്തക വിവാദത്തിൽ നടപടിയുമായി ജമ്മു കശ്മീർ ലെഫ്റ്റനന്റ് ഗവർണർ; എട്ട് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു

പുസ്തകവിവാദത്തിൽ നടപടിയുമായി ജമ്മു കശ്മീർ ലെഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹ. എട്ട് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു. സംഭവത്തിൽ ഉന്നതതല അന്വേഷണത്തിന് ഉത്

അമ്മ നേതൃത്വം ഏറ്റെടുക്കാന്‍ ധ്യാന്‍ സന്നദ്ധത അറിയിച്ചിട്ടുണ്ട്, ചെറുപ്പക്കാര്‍ മത്സരിക്കട്ടെ: മാല പാര്‍വതി

അമ്മ നേതൃത്വം ഏറ്റെടുക്കാന്‍ ധ്യാന്‍ സന്നദ്ധത അറിയിച്ചിട്ടുണ്ട്, ചെറുപ്പക്കാര്‍ മത്സരിക്കട്ടെ: മാല പാര്‍വതി

കൊച്ചി: താരസംഘടനയായ അമ്മയുടെ നേതൃത്വത്തിലേക്ക് വരാന്‍ നടന്‍ ധ്യാന്‍ ശ്രീനിവാസന്‍ താല്‍പ്പര്യം പ്രകടിപ്പിച്ചുവെന്ന് നടി മാലാ പാര്‍വതി. ആഭ്

പാലാ നഗരസഭയില്‍ ഭരണസമിതിക്കുള്ള പിന്തുണ പിന്‍വലിച്ച് കോണ്‍ഗ്രസ്

പാലാ നഗരസഭയില്‍ ഭരണസമിതിക്കുള്ള പിന്തുണ പിന്‍വലിച്ച് കോണ്‍ഗ്രസ്

കോട്ടയം: പാലാ നഗരസഭയില്‍ സ്വതന്ത്ര കൂട്ടായ്മ നേതൃത്വം നൽകുന്ന ഭരണസമിതിക്കുള്ള പിന്തുണ പിന്‍വലിച്ച് കോണ്‍ഗ്രസ് കൗണ്‍സിലര്‍മാര്‍. കോണ്