തീപിടുത്ത മുന്നറിയിപ്പ്; കുവൈത്തിലേക്കുള്ള ഇന്റിഗോ വിമാനം അടിയന്തരമായി ചെന്നൈയില്‍ തിരിച്ചിറക്കി

തീപിടുത്ത മുന്നറിയിപ്പ്; കുവൈത്തിലേക്കുള്ള ഇന്റിഗോ വിമാനം അടിയന്തരമായി ചെന്നൈയില്‍ തിരിച്ചിറക്കി
190930-indigo-_16d80ccff09_large

ചെന്നൈ: തീപിടുത്ത മുന്നറിയിപ്പ് ലഭിച്ചതിനെ തുടര്‍ന്ന് കുവൈത്തിലേക്കുള്ള ഇന്റിഗോ വിമാനം അടിയന്തരമായി ചെന്നൈയില്‍ തിരിച്ചിറക്കി. വെള്ളിയാഴ്ച പുലര്‍ച്ചെ ഒരു മണിക്കാണ് ഇന്റിഗോ 6E 1751 വിമാനം ചെന്നൈയില്‍ നിന്ന് കുവൈത്ത് സിറ്റിയിലേക്ക് പുറപ്പെട്ടത്. വിമാനം പറന്നുയര്‍ന്ന ഉടന്‍ കാര്‍ഗോ സ്മോക് മുന്നറിയിപ്പ് സന്ദേശം പൈലറ്റുമാര്‍ക്ക് ലഭിക്കുകയായിരുന്നു. എന്നാല്‍ വിമാനത്തിലെ സ്മോക് സെന്‍സറുകളുടെ തകരാര്‍ കാരണം തെറ്റായ തീപിടുത്ത സന്ദേശം ലഭിക്കുകയായിരുന്നുവെന്ന് പിന്നീട് പരിശോധയില്‍ കണ്ടെത്തി.

160 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. ഉടന്‍ തന്നെ അടിയന്തര സന്ദേശം നല്‍കി വിമാനം തിരിച്ചിറക്കി. തുടര്‍ന്ന് നടത്തിയ വിശദമായ പരിശോധനയില്‍ മുന്നറിയിപ്പ് തെറ്റായി ലഭിച്ചതാണെന്ന് തിരിച്ചറിഞ്ഞു. കാര്‍ഗോയില്‍ യാത്രക്കാരുടെ ബാഗുകള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. പുകയോ തീപിടുത്തത്തിന്റെ മറ്റ് ലക്ഷണങ്ങളോ ഉണ്ടായിരുന്നില്ല. വിശദ പരിശോധനയില്‍ വിമാനത്തിലെ രണ്ട് സ്‍മോക് സെന്‍സറുകള്‍ തകരാറിലാണെന്ന് കണ്ടെത്തി. ദില്ലിയില്‍ നിന്ന് സ്‍പെയര്‍ പാര്‍ട്സ് എത്തിച്ച് പിന്നീട് തകരാര്‍ പരിഹരിച്ചു. യാത്രക്കാര്‍ക്ക് പകരം സംവിധാനങ്ങളൊരുക്കിയെന്ന് വിമാനക്കമ്പനി അറിയിച്ചു.

Read more

സോണിയ ഗാന്ധിയുടെ ഇറ്റലിയിലെ വീട് മ്യൂസിയമാക്കി മാറ്റാന്‍ തയ്യാറെടുത്ത് ഉടമ സുഖേവ് സിങ് കാങ്

സോണിയ ഗാന്ധിയുടെ ഇറ്റലിയിലെ വീട് മ്യൂസിയമാക്കി മാറ്റാന്‍ തയ്യാറെടുത്ത് ഉടമ സുഖേവ് സിങ് കാങ്

റോം: കോണ്‍ഗ്രസ് നേതാവ് സോണിയ ഗാന്ധിയുടെ ഇറ്റലിയിലെ വീട് മ്യൂസിയമാക്കി മാറ്റാന്‍ തയ്യാറെടുത്ത് വീടിന്റെ ഇപ്പോഴത്തെ ഉടമസ്ഥനായ വ്

ജേഴ്‌സി നമ്പർ 7 മുതൽ ലോകകപ്പ് ഓർമകൾ വരെ; ധോണിക്ക് ആദരമായി ചെന്നൈയിൽ ആഡംബര സ്യൂട്ട്

ജേഴ്‌സി നമ്പർ 7 മുതൽ ലോകകപ്പ് ഓർമകൾ വരെ; ധോണിക്ക് ആദരമായി ചെന്നൈയിൽ ആഡംബര സ്യൂട്ട്

ചെന്നൈ: മുൻ ഇന്ത്യൻ ക്രിക്കറ്റ് നായകനും ചെന്നൈ സൂപ്പർ കിംഗ്‌സിൻ്റെ പ്രിയപ്പെട്ട 'തല'യുമായ എംഎസ് ധോണിയോടുള്ള ആദരസൂചകമായി ചെ

മെർക്കുറി ക്രീമുകൾക്കെതിരെ നടപടി; ജില്ലകളിൽ പ്രത്യേക സംഘത്തിന് മുഖ്യമന്ത്രിയുടെ നിർദേശം

മെർക്കുറി ക്രീമുകൾക്കെതിരെ നടപടി; ജില്ലകളിൽ പ്രത്യേക സംഘത്തിന് മുഖ്യമന്ത്രിയുടെ നിർദേശം

തിരുവനന്തപുരം: മാരക ആരോഗ്യ പ്രശ്‌നങ്ങളുണ്ടാക്കുന്ന സൗന്ദര്യ വര്‍ധക വസ്തുക്കളില്‍ കര്‍ശന നടപടിക്ക് സര്‍ക്കാര്‍. മെര്‍ക്കുറി അടങ്ങിയ ഫേസ്