നോമ്പുതുറ വിഭവങ്ങള്‍; സ്വാദൂറും ചട്ടിപത്തിരി

Share
നോമ്പുതുറ വിഭവങ്ങള്‍; സ്വാദൂറും  ചട്ടിപത്തിരി
athisaya-pathiri-1

വ്രതശുദ്ധിയുടെ  ഓരോ റംസാൻ  നാളുകളും  മലബാറുകാർക്ക്  വിഭവങ്ങളുടെ കാലം കൂടിയാണ്. നോമ്പുതുറയുടെ  സമയമാകുമ്പോഴേക്കും  ഈ പ്രദേശങ്ങളിലെ  മുസ്ലിം വീടുകളിലെ അടുക്കളയിൽ നിന്നും വരുന്ന മണം…ഓരോരുത്തരുടെയും  വായിൽ കപ്പലോടിപ്പിക്കും.

നരകത്തിലെ കോഴി, ദുനിയാവിലെ കോഴി, ഉന്നക്കായ, മുട്ടസുർക്ക, തരി കഞ്ഞി വ്യത്യസ്ഥമായ പേരുകളാണ്  ഇവിടത്തെ നോമ്പുതുറ വിഭവങ്ങൾക്ക്. അത്തരത്തിൽ ഒട്ടനവധി രുചി വൈവിധ്യങ്ങളുണ്ട്  ഈ നോമ്പ് കാലത്ത്  മലബാറുകാരുടെ തീൻ മേശയിൽ.

പരിചയക്കാരെയും ബന്ധുക്കളെയും  വിളിച്ചിരുത്തി നോമ്പ് തുറക്കുമ്പോൾ … നോമ്പുതുറ വിഭവങ്ങളിൽ  ഒഴിച്ച് കൂടാൻ കഴിയാത്ത  ഒന്നാണ് സ്വാദിന്റെ  റാണിയായ  ചട്ടി പത്തിരി…

ആവശ്യമായ സാധനങ്ങള്‍

എഗ് സ്റ്റഫിങ്

നെയ്യ് – 1 ടേബിൾ സ്പൂൺ
മുട്ട – 4
പച്ചമുളക് – 2 എണ്ണം
വലിയ ഉള്ളി കുനുകുനെ  അരിഞ്ഞത്  – 2 എണ്ണം
കുരുമുളകു പൊടി – 1 ടേബിൾ സ്പൂൺ
മല്ലിയില –  ആവശ്യത്തിന്
പുതിനയില – ആവശ്യത്തിന്
ഉപ്പ്  – ആവശ്യത്തിന്

ചിക്കൻ സ്റ്റഫിങ്

നെയ്യ് – 1 ടേബിൾ സ്പൂൺ
ചിക്കൻ വേവിച്ചത് – 1 കപ്പ്
മൈദ – 2 കപ്പ്
എണ്ണ  –ആവശ്യത്തിന്
സവോള – 2 എണ്ണം
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് – 1 ടീസ്പൂൺ
മഞ്ഞൾപ്പൊടി – 1 ടീസ്പൂൺ
മുളകുപൊടി – 1 ടീസ്പൂൺ
കുരുമുളകുപൊടി – 1 ടീസ്പൂൺ
ഗരം മസാല – 1 ടീസ്പൂൺ
പച്ചമുളക് – 2 എണ്ണം
മല്ലിയില –  ആവശ്യത്തിന്
പുതിനയില – ആവശ്യത്തിന്
ഉപ്പ്  – ആവശ്യത്തിന്

പാകം ചെയ്യുന്ന വിധം

എഗ്ഗ് സ്റ്റഫിങ് :

ചൂടാക്കിയ പാനില്‍ ഒരു ടേബിള്‍സ്പൂണ്‍ നെയ്, 2 സവാളയും 2 പച്ചമുളകും ചെറുതായരിഞ്ഞത്, ഒരു ടേബിള്‍സ്പൂണ്‍ കുരുമുളകുപൊടി, 4 മുട്ട എന്നിവ ചേര്‍ത്ത് നന്നായിളക്കിയതിനു ശേഷം അതിലേക്കു ഒരു ടീസ്പൂണ്‍ പുതിനയില, ഒരു ടീസ്പൂണ്‍ മല്ലിയില എന്നിവകൂടി ചേര്‍ത്തിളക്കി മാറ്റി വയ്ക്കുക.

ചിക്കന്‍ സ്റ്റഫിങ് :

ഒരു പാത്രത്തില്‍ 2 സവാള അറിഞ്ഞത്, ആവശ്യത്തിന് ഉപ്പ്, ഒരു ടീസ്പൂണ്‍ ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്, 2 അരിഞ്ഞ പച്ചമുളക് , ഒരു ടീസ്പൂണ്‍ മഞ്ഞള്‍പൊടി, ഒരു ടീസ്പൂണ്‍ മുളകുപൊടി, 1 ടീസ്പൂണ്‍ കുരുമുളകുപൊടി, ഒരു ടീസ്പൂണ്‍ ഗരംമസാല എന്നിവ ചേര്‍ത്ത് ഇളക്കി യോജിപ്പിക്കുക.അതിലേക്കു ചെറുകഷ്ണങ്ങളാക്കിയ ഒരു കപ്പു വേവിച്ച ചിക്കന്‍, ഒരു ടീസ്പൂണ്‍ പുതിനയില, ഒരു ടീസ്പൂണ്‍ മല്ലിയില, എന്നിവ ചേര്‍ത്ത് ഇളക്കി വേവിച്ച് മാറ്റിവയ്ക്കുക.

ഒരു പാത്രത്തില്‍ 2 കപ്പ് മൈദ എടുത്ത് ഉപ്പും എണ്ണയും ആവശ്യത്തിന് വെള്ളവും ഒഴിച്ച് നന്നായി കുഴച്ചതിനു ശേഷം പത്തിരി രൂപത്തില്‍ പരത്തി ചട്ടിയില്‍ ചുട്ടെടുക്കുക. പാനില്‍ നെയ് ഒഴിച്ച് മുന്‍പ് ഉണ്ടാക്കിവച്ചിരിക്കുന്ന പത്തിരി പാലിലും ശേഷം അടിച്ചു വെച്ചിരിക്കുന്ന മുട്ടയിലും കുതിര്‍ത്തെടുത്തു പാനില്‍ വെയ്ക്കുക. അതിനുമുകളില്‍ തയാറാക്കി വച്ചിരുന്ന ചിക്കന്‍ സ്റ്റഫിങ് നിരത്തുക. വീണ്ടും മുന്‍പ് ചെയ്തതുപോലെ മറ്റൊരു പത്തിരി പാലിലും മുട്ടയിലും കുതിര്‍ത്തെടുത്ത് ഇതിനു മുകളില്‍ വച്ചതിനു ശേഷം എഗ്ഗ് സ്റ്റഫിങ് മുകളില്‍ നിരത്തുക. ഇത്തരത്തില്‍ അടുക്കുകള്‍ ഉണ്ടാക്കി മിച്ചം വന്ന മുട്ട മുകളില്‍ ഒഴിച്ചതിനു ശേഷം ചെറിയ ചൂടില്‍ അടച്ചുവച്ച് 20 മിനിറ്റ് വേവിക്കുക. ശേഷം മുറിച്ചെടുത്ത് ചൂടോടെ കഴിയ്ക്കാം.

Read more

IAS തലപ്പത്ത് വൻ അഴിച്ചുപണി; ബി.അശോക് ഉന്നത വിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി, എൻ.പ്രശാന്ത് കായികവകുപ്പ് സ്പെഷ്യൽ സെക്രട്ടറി

IAS തലപ്പത്ത് വൻ അഴിച്ചുപണി; ബി.അശോക് ഉന്നത വിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി, എൻ.പ്രശാന്ത് കായികവകുപ്പ് സ്പെഷ്യൽ സെക്രട്ടറി

സംസ്ഥാനത്തെ IAS ഉദ്യോഗസ്ഥ തലപ്പത്ത് വൻ അഴിച്ചുപണി. ബി.അശോക് ഉന്നത വിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയാകും.എൻ.പ്രശാന്ത് കായി

ഇഡ്ഡലി ചായയിൽ മുക്കി കഴിക്കാമോ? തരൂരിനെ പ്രകോപിപ്പിച്ച ട്വീറ്റ്!

ഇഡ്ഡലി ചായയിൽ മുക്കി കഴിക്കാമോ? തരൂരിനെ പ്രകോപിപ്പിച്ച ട്വീറ്റ്!

ചായയിൽ ബിസ്കറ്റും റസ്കും ബ്രഡ്ഡും, പുതിയ ട്രെൻഡ് അനുസരിച്ച് ബൺ മസ്കയും വരെ മുക്കി കഴിക്കുന്നവരുണ്ട്. എന്നാൽ, ആരെങ്കിലും ചായയിൽ ഇഡ്ഡലി മുക്

നീറ്റ് പുനഃപരീക്ഷ; ചോദ്യപേപ്പറുകൾ 18 കേന്ദ്രങ്ങളിൽ നിന്ന് വ്യോമസേന എത്തിക്കും

നീറ്റ് പുനഃപരീക്ഷ; ചോദ്യപേപ്പറുകൾ 18 കേന്ദ്രങ്ങളിൽ നിന്ന് വ്യോമസേന എത്തിക്കും

ജൂൺ 21-ന് നടക്കാനിരിക്കുന്ന നീറ്റ്-യുജി (NEET-UG 2026) പുനഃപരീക്ഷയ്ക്ക് ഇന്ത്യൻ വ്യോമസേന (IAF) ലോജിസ്റ്റിക് പിന്തുണ നൽകുമെന്ന് ഉന്നത പ്