ഗോ എയര്‍ കണ്ണൂരില്‍ നിന്ന് സിംഗപ്പൂരിലേക്ക് സര്‍വീസുകള്‍ തുടങ്ങാന്‍ തയ്യാറെടുക്കുന്നു ; അനുമതിക്കായി അപേക്ഷകള്‍ സമര്‍പ്പിച്ചു

ഗോ എയര്‍ കണ്ണൂരില്‍ നിന്ന് സിംഗപ്പൂരിലേക്ക് സര്‍വീസുകള്‍ തുടങ്ങാന്‍ തയ്യാറെടുക്കുന്നു ; അനുമതിക്കായി അപേക്ഷകള്‍ സമര്‍പ്പിച്ചു
GOAIR

കണ്ണൂര്‍ : മലബാര്‍ പ്രവാസികളുടെ ഏറെക്കാലത്തെ കാത്തിരിപ്പിനു വിരാമമിട്ടുകൊണ്ട് കണ്ണൂരില്‍ നിന്ന് സിംഗപ്പൂരിലേക്ക് സര്‍വീസുകള്‍ തുടങ്ങുവാനുള്ള തയ്യാറെടുപ്പുകളുമായി ഗോ എയര്‍ രംഗത്തുവന്നിരിക്കുന്നു.ഒക്ടോബര്‍ മുതല്‍ ആരംഭിക്കുന്ന ശൈത്യകാല ഷെഡ്യൂളില്‍ സിംഗപ്പൂര്‍ സര്‍വീസിനുള്ള അനുമതിക്കായി കാത്തിരിക്കുകയാണ്‌ ഗോ എയര്‍. സര്‍ക്കാരില്‍ നിന്ന് ഇതിനുവേണ്ടിയുള്ള അനുമതി ലഭിക്കുന്നതനുസരിച്ചു ഏറ്റവും കൂടുതല്‍ തിരക്കുള്ള ഡിസംബര്‍ മാസം മുതല്‍ സര്‍വീസുകള്‍ തുടങ്ങുവനാണ് എയര്‍ലൈന്‍സ് ശ്രമിക്കുന്നത്.

നിലവില്‍ കണ്ണൂര്‍ എയര്‍പോര്‍ട്ടിനെ ഗോഎയര്‍ മിഡില്‍ ഈസ്റ്റിലേക്കുള്ള ഹബ്ബായി ഉയര്‍ത്തുവാനുള്ള ശ്രമത്തിലാണ്.അതുകൊണ്ടുതന്നെ കണ്ണൂരില്‍ നിന്ന് പുതിയ സര്‍വീസുകള്‍ തുടങ്ങുവാന്‍ ഗോ എയറിന് എളുപ്പത്തില്‍ സാധിക്കും.എന്നാല്‍ നിലവില്‍ സിംഗപ്പൂരിലേക്ക് ഇന്ത്യയില്‍ നിന്ന് യാതൊരു സര്‍വീസുകളും ഗോ എയര്‍ നടത്തുന്നില്ല .നിലവില്‍ തെക്ക്കിഴക്കന്‍ രാജ്യങ്ങളിലെ ബാങ്കോക്ക്‌ , ഫുക്കറ്റ് എന്നീ വിനോദസഞ്ചാരകേന്ദ്രങ്ങളിലേക്ക് ഗോ എയര്‍ സര്‍വീസുകള്‍ നടത്തുന്നുണ്ട്.ഒക്ടോബര്‍ അവസാനത്തോടെ ബൂക്കിങ്ങുകള്‍ തുടങ്ങാന്‍ സാധിക്കുമെന്ന പ്രതീക്ഷയിലാണ് ഗോ എയര്‍ .

Read more

സോണിയ ഗാന്ധിയുടെ ഇറ്റലിയിലെ വീട് മ്യൂസിയമാക്കി മാറ്റാന്‍ തയ്യാറെടുത്ത് ഉടമ സുഖേവ് സിങ് കാങ്

സോണിയ ഗാന്ധിയുടെ ഇറ്റലിയിലെ വീട് മ്യൂസിയമാക്കി മാറ്റാന്‍ തയ്യാറെടുത്ത് ഉടമ സുഖേവ് സിങ് കാങ്

റോം: കോണ്‍ഗ്രസ് നേതാവ് സോണിയ ഗാന്ധിയുടെ ഇറ്റലിയിലെ വീട് മ്യൂസിയമാക്കി മാറ്റാന്‍ തയ്യാറെടുത്ത് വീടിന്റെ ഇപ്പോഴത്തെ ഉടമസ്ഥനായ വ്

ജേഴ്‌സി നമ്പർ 7 മുതൽ ലോകകപ്പ് ഓർമകൾ വരെ; ധോണിക്ക് ആദരമായി ചെന്നൈയിൽ ആഡംബര സ്യൂട്ട്

ജേഴ്‌സി നമ്പർ 7 മുതൽ ലോകകപ്പ് ഓർമകൾ വരെ; ധോണിക്ക് ആദരമായി ചെന്നൈയിൽ ആഡംബര സ്യൂട്ട്

ചെന്നൈ: മുൻ ഇന്ത്യൻ ക്രിക്കറ്റ് നായകനും ചെന്നൈ സൂപ്പർ കിംഗ്‌സിൻ്റെ പ്രിയപ്പെട്ട 'തല'യുമായ എംഎസ് ധോണിയോടുള്ള ആദരസൂചകമായി ചെ

മെർക്കുറി ക്രീമുകൾക്കെതിരെ നടപടി; ജില്ലകളിൽ പ്രത്യേക സംഘത്തിന് മുഖ്യമന്ത്രിയുടെ നിർദേശം

മെർക്കുറി ക്രീമുകൾക്കെതിരെ നടപടി; ജില്ലകളിൽ പ്രത്യേക സംഘത്തിന് മുഖ്യമന്ത്രിയുടെ നിർദേശം

തിരുവനന്തപുരം: മാരക ആരോഗ്യ പ്രശ്‌നങ്ങളുണ്ടാക്കുന്ന സൗന്ദര്യ വര്‍ധക വസ്തുക്കളില്‍ കര്‍ശന നടപടിക്ക് സര്‍ക്കാര്‍. മെര്‍ക്കുറി അടങ്ങിയ ഫേസ്