സുഹൃത്തുക്കൾക്കൊപ്പം പിരിവിട്ട് മലയാളി എടുത്ത ടിക്കറ്റിന്, ദുബായില്‍ ഏഴു കോടി

Share
സുഹൃത്തുക്കൾക്കൊപ്പം  പിരിവിട്ട്  മലയാളി എടുത്ത ടിക്കറ്റിന്, ദുബായില്‍ ഏഴു കോടി
DDF-neeraj

ദുബായ്: 10 ഇന്ത്യക്കാര്‍ പിരിവിട്ട് വാങ്ങിയ ടിക്കറ്റിന് ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പില്‍  ഏഴ് കോടിയുടെ സമ്മാനം ലഭിച്ചു. ചൊവ്വാഴ്ച നടന്ന നറുക്കെടുപ്പിൽ കണ്ണൂർ പഴയങ്ങാടി ഏഴോം സ്വദേശി നീരജ് ഹരി(29)ക്കും ഒൻപത് സുഹൃത്തുക്കളും ഏഴ് കോടിയിലേറെ രൂപ (10 ലക്ഷം യുഎസ് ഡോളർ) പങ്കിടും.  ജബൽ അലിയിലെ ലോജിസ്റ്റിക് കമ്പനിയിൽ സോഫ്റ്റ്‌വെയർ എന്‍ജിനീയറായ നീരജ് സഹപ്രവർത്തകർ കൂടിയായ തൃശൂർ സ്വദേശി റിഹാൻ, കണ്ണൂർ സ്വദേശികളായ ധനേഷ്, ചന്ദ്രൻ, സുനിൽ, ഉല്ലാസ്, രതീഷ് കുമാർ, കൃഷ്ണപ്രസാദ്, തമിഴ്നാട് സ്വദേശി ഷൺമുഖം, പശ്ചിമ ബംഗാൾ സ്വദേശി സിദ്ദ് സരോവർ എന്നിവരുമായി ചേർന്നാണ് സമ്മാന ടിക്കറ്റെടുത്തത്.

ഹരി നാല് വര്‍ഷമായി ദുബായില്‍ താമസിച്ചുവരികയാണ്. ഒരാൾ 100 ദിര്‍ഹം വീതം 10 പേർ ചേർന്ന് ആയിരം ദിർഹം ടിക്കറ്റിനായി ചെലവഴിച്ചു.ജൂലൈ ആദ്യമാണ് ഭാഗ്യം കൊണ്ടുവന്ന 306 സീരീസിലെ 2711 നമ്പർ ടിക്കറ്റെടുത്തത്. ഓരോരുത്തര്‍ക്കും 70 ലക്ഷത്തിലധികം രൂപ ലഭിക്കും രാവിലെ ഓഫീസില്‍ ജോലിയിൽ മുഴുകിയിരിക്കുമ്പോൾ സമ്മാന വിവരവുമായി ഡ്യൂട്ടി ഫ്രീ അധികൃതരുടെ ഫോൺ കോളെത്തി. ആദ്യം വിശ്വസിക്കാൻ തോന്നിയില്ല. പിന്നീട് ഡ്യൂട്ടി ഫ്രീയിലേയ്ക്ക് തിരിച്ചു വിളിച്ച് സമ്മാനം ഉറപ്പാക്കി. തുടർന്ന് തത്സമയം നടന്ന നറുക്കെടുപ്പ് വിഡിയോയും സുഹൃത്തുക്കൾ അയച്ചു തന്നു. മംഗ്ലുരുവിൽ നിന്ന് എൻജിനീയറിങ് ബിരുദം നേടിയ നീരജ് ഹരിദാസ്–ശോഭന ദമ്പതികളുടെ മകനാണ്. സിജിയാണ് ഭാര്യ.

ചൊവ്വാഴ്ച തന്നെ നടന്ന 307 സീരീസ് നറുക്കെടുപ്പിൽ മറ്റൊരു ഇന്ത്യക്കാരനെയും ഭാഗ്യം തേടിയെത്തി. റാസൽഖൈമയില്‍ പവർ പ്ലാന്റ് മാനേജറായി ജോലി ചെയ്യുന്ന കർണാടകയിലെ പുത്തൂർ മാന്യ സ്വദേശി ബണ്ട്വാൾ അണ്ണു സുധാകർ ആണ് ആ ഭാഗ്യവാൻ. ഇദ്ദേഹം 42 സുഹൃത്തുക്കളുമായി ചേർന്നെടുത്ത 2686 നമ്പർ ടിക്കറ്റിനാണ് ഏഴ് കോടിയിലേറെ രൂപ (10 ലക്ഷം യുഎസ് ഡോളർ) സമ്മാനം ലഭിച്ചത്. 47കാരനായ ഇദ്ദേഹമായിരുന്നു 42 പേരടങ്ങിയ സംഘത്തിന്റെ തലവന്‍. ഓണ്‍ലൈന്‍ വഴിയാണ് അദ്ദേഹവും സുഹൃത്തുക്കളും ടിക്കറ്റെടുത്തത്. ഓരോരുത്തരും 25 ദിര്‍ഹം വീതമിട്ടാണ് ടിക്കറ്റ് വിലയായ 1000 ദിര്‍ഹവും നികുതിയും ഉള്‍പ്പെടെയുള്ള പണം കണ്ടെത്തിയത്. സമ്മാനം കിട്ടിയപ്പോള്‍ ഓരോരുത്തര്‍ക്കും 87,381 ദിര്‍ഹം വീതം (17 ലക്ഷത്തോളം ഇന്ത്യന്‍ രൂപ) പങ്കിട്ടെടുക്കാനാവും.

Read more

സമരക്കളമായി രാജ്യതലസ്ഥാനം; അടിച്ചമർത്താൻ പൊലീസ്, രാഹുലും പ്രിയങ്കയും കസ്റ്റഡിയിൽ

സമരക്കളമായി രാജ്യതലസ്ഥാനം; അടിച്ചമർത്താൻ പൊലീസ്, രാഹുലും പ്രിയങ്കയും കസ്റ്റഡിയിൽ

ഡൽഹി: ജന്തർമന്തറിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്

ശ്വേതാ മേനോൻ ടിവികെയിലേക്ക്? വിജയ്‌യുമായി കൂടിക്കാഴ്ച ഉടൻ

ശ്വേതാ മേനോൻ ടിവികെയിലേക്ക്? വിജയ്‌യുമായി കൂടിക്കാഴ്ച ഉടൻ

നടിയും മലയാള സിനിമാ അഭിനേതാക്കളുടെ സംഘടനയായ 'അമ്മ'യുടെ പ്രസിഡന്റുമായ ശ്വേതാ മേനോൻ തമിഴക വെട്രി കഴകത്തിലേക്കെന്ന് സൂചന. കേരള

നിറവും രൂപവും മാറ്റാം; വാഹനങ്ങളിൽ ഏഴ് മാറ്റങ്ങൾക്ക് അനുമതി നൽകി സർക്കാർ

നിറവും രൂപവും മാറ്റാം; വാഹനങ്ങളിൽ ഏഴ് മാറ്റങ്ങൾക്ക് അനുമതി നൽകി സർക്കാർ

വാഹന മോഡിഫിക്കേഷനില്‍ ഏഴ് മാറ്റങ്ങള്‍ക്കു കൂടി അനുമതി നല്‍കി മോട്ടോര്‍ വാഹന വകുപ്പ്. വാഹനങ്ങളുടെ നിറവും രൂപവും എന്‍ജിനും ഷാസിയും ഉള്‍പ്പെടെ മാ