ചൂണ്ടയിടുന്നതിനിടെ കാല്‍ വഴുതിവീണ് ദുബായില്‍ മലയാളി മരിച്ചു

ചൂണ്ടയിടുന്നതിനിടെ കാല്‍ വഴുതിവീണ് ദുബായില്‍ മലയാളി മരിച്ചു
Sahad-Abdul-Salam_710x400xt

ദുബായ്: ദുബായ് ജദ്ദാഫ് ക്രീക്കില്‍ ചൂണ്ടയിടുന്നതിനിടെ കാല്‍ വഴുതിവീണ് മലയാളി മരിച്ചു. കൊല്ലം അഞ്ചല്‍ പുത്തയം എസ്എസ് ഹൗസില്‍ സഹദ് അബ്‍ദുല്‍ സലാമാണ് മരിച്ചത്. ഇയാൾ ദുബായിൽ ഒരു  സ്ഥാപനത്തിൽ പി ആർ ഒ ആയി ജോലി ചെയ്യുകയാണ്. ബുധനാഴ്ച രാത്രി സുഹൃത്തുക്കള്‍ക്കൊപ്പം ചൂണ്ടയിടുന്നതിനിടെ കാല്‍വഴുതി വീഴുകയായിരുന്നു.

പൊലീസും തീരസുരക്ഷാ ജീവനക്കാരും നടത്തിയ തെരച്ചിലിനൊടുവില്‍ രാത്രി 12 മണിയോടെയാണ് മൃതദേഹം കണ്ടെത്തിയത്. പൊലീസ് ഫോറന്‍സിക് ലബോറട്ടറി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങള്‍ തുടരുന്നു.

13 വർഷമായി സഹദ്  ദുബായിൽ ജോലിചെയ്യുന്നു. ഭാര്യ ഷെര്‍മിയ, മുഹമ്മദ് ഷഹ്‍സാദ്, മുഹമ്മദ് ഷിഷാന്‍ എന്നിവര്‍ മക്കളാണ്.

Read more

സമരക്കളമായി രാജ്യതലസ്ഥാനം; അടിച്ചമർത്താൻ പൊലീസ്, രാഹുലും പ്രിയങ്കയും കസ്റ്റഡിയിൽ

സമരക്കളമായി രാജ്യതലസ്ഥാനം; അടിച്ചമർത്താൻ പൊലീസ്, രാഹുലും പ്രിയങ്കയും കസ്റ്റഡിയിൽ

ഡൽഹി: ജന്തർമന്തറിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്

ശ്വേതാ മേനോൻ ടിവികെയിലേക്ക്? വിജയ്‌യുമായി കൂടിക്കാഴ്ച ഉടൻ

ശ്വേതാ മേനോൻ ടിവികെയിലേക്ക്? വിജയ്‌യുമായി കൂടിക്കാഴ്ച ഉടൻ

നടിയും മലയാള സിനിമാ അഭിനേതാക്കളുടെ സംഘടനയായ 'അമ്മ'യുടെ പ്രസിഡന്റുമായ ശ്വേതാ മേനോൻ തമിഴക വെട്രി കഴകത്തിലേക്കെന്ന് സൂചന. കേരള

നിറവും രൂപവും മാറ്റാം; വാഹനങ്ങളിൽ ഏഴ് മാറ്റങ്ങൾക്ക് അനുമതി നൽകി സർക്കാർ

നിറവും രൂപവും മാറ്റാം; വാഹനങ്ങളിൽ ഏഴ് മാറ്റങ്ങൾക്ക് അനുമതി നൽകി സർക്കാർ

വാഹന മോഡിഫിക്കേഷനില്‍ ഏഴ് മാറ്റങ്ങള്‍ക്കു കൂടി അനുമതി നല്‍കി മോട്ടോര്‍ വാഹന വകുപ്പ്. വാഹനങ്ങളുടെ നിറവും രൂപവും എന്‍ജിനും ഷാസിയും ഉള്‍പ്പെടെ മാ