യുഎഇ സ്വദേശിവത്ക്കരണം: സ്വകാര്യ കമ്പനികള്‍ക്കുള്ള സമയപരിധി ഡിസംബര്‍ 31ന് അവസാനിക്കും

Share

യുഎഇയിലെ സ്വകാര്യ കമ്പനികള്‍ സ്വദേശിവത്ക്കരണത്തിനുള്ള മാനദണ്ഡങ്ങള്‍ പൂര്‍ത്തീകരിക്കാനുള്ള സമയപരിധി ഡിസംബര്‍ 31ന് അവസാനിക്കും. സ്വദേശിവത്ക്കരണ മാനദണ്ഡങ്ങള്‍ക്കായുള്ള പരിശോധന ജനുവരി ഒന്ന് മുതല്‍ ആരംഭിക്കുമെന്ന് യുഎഇ മാനവവിഭവശേഷി സ്വദേശിവത്ക്കരണ മന്ത്രാലയം അറിയിച്ചു.

വൈദഗ്ധ്യം ആവശ്യമുള്ള തൊഴിലുകളിലേക്ക് രണ്ട് ശതമാനത്തില്‍ കുറയാതെ സ്വദേശികളെ നിയമിക്കണമെന്ന മാനദണ്ഡമാണ് സ്വകാര്യ കമ്പനികള്‍ പാലിക്കേണ്ടത്. ഇതില്‍ വീഴ്ച വരുത്തുന്ന കമ്പനികള്‍ ജനുവരി മുതല്‍ പിഴ നല്‍കേണ്ടി വരും. മാനദണ്ഡങ്ങള്‍ ലംഘിക്കുന്ന കമ്പനികള്‍ ഉള്‍പ്പെടെ 2024 ആകുമ്പോഴേക്കും 4 ശതമാനം സ്വദേശിവത്ക്കരണം ഉറപ്പാക്കിയിരിക്കണമെന്നും മന്ത്രാലയം അറിയിക്കുന്നുണ്ട്. 2026 ആകുമ്പോഴേക്കും സ്വദേശിവത്ക്കരണം പത്ത് ശതമാനമായി ഉയര്‍ത്താനാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്.

നിയമം ലംഘിക്കുന്ന കമ്പനികള്‍ വര്‍ഷത്തില്‍ 72,000 ദിര്‍ഹം പിഴയായി നല്‍കേണ്ടി വരും. ഒരു സ്വദേശി ജീവനക്കാരന് 6,000 ദിര്‍ഹം എന്ന തോതില്‍ കണക്കാക്കിയാണ് ഈ തുക കമ്പനികളില്‍ നിന്നും ഈടാക്കുന്നത്. ഈ തുക ഒറ്റ ഗഡുവായി കമ്പനിക്ക് അടയ്ക്കാവുന്നതാണെന്നും യുഎഇ മാനവവിഭവശേഷി സ്വദേശിവത്ക്കരണ മന്ത്രാലയം അറിയിച്ചു.

Read more

എസ്‌സിഒ ഉച്ചകോടി: നരേന്ദ്ര മോദിയുടെ ചിത്രം വെട്ടിമാറ്റിയ സംഭവം; വിമർശനം ശക്തമായതോടെ തിരുത്തുമായി പാക് പ്രധാനമന്ത്രി

എസ്‌സിഒ ഉച്ചകോടി: നരേന്ദ്ര മോദിയുടെ ചിത്രം വെട്ടിമാറ്റിയ സംഭവം; വിമർശനം ശക്തമായതോടെ തിരുത്തുമായി പാക് പ്രധാനമന്ത്രി

ഷാങ്ഹായ് സഹകരണ ഉച്ചകോടിയിലെ ഫോട്ടോ വിവാദമായതിന് പിന്നാലെ തിരുത്തലുമായി പാക് പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ്. ഉച്ചകോടിയിലെ ഗ്രൂപ്പ് ഫോ

ടിം കുക്ക് പടിയിറങ്ങി; ആപ്പിളിൻ്റെ പുതിയ സിഇഒയായി ജോൺ ടെർനസ്

ടിം കുക്ക് പടിയിറങ്ങി; ആപ്പിളിൻ്റെ പുതിയ സിഇഒയായി ജോൺ ടെർനസ്

കാലിഫോര്‍ണിയ: ആപ്പിളിൻ്റെ സിഇഒ തലപ്പത്തിൽ 15 വർഷം പൂർത്തിയാക്കിയ ടിം കുക്ക് പടിയിറങ്ങി. ജോൺ ടെർനസ് ആപ്പിളിൻ്റെ പുതിയ ചീഫ് എക്സി

സിജെപി സമരത്തിലെടുത്ത കേസുകള്‍ റദ്ദാക്കി സുപ്രീം കോടതി; നീതി ഉറപ്പാക്കാനാണ് നടപടിയെന്ന് ചീഫ് ജസ്റ്റീസ്

സിജെപി സമരത്തിലെടുത്ത കേസുകള്‍ റദ്ദാക്കി സുപ്രീം കോടതി; നീതി ഉറപ്പാക്കാനാണ് നടപടിയെന്ന് ചീഫ് ജസ്റ്റീസ്

ഡല്‍ഹി: നീറ്റ് യുജി ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ ഡല്‍ഹിയിലെ കോക്രോച്ച് ജനതാ പാര്‍ട്ടിയുടെ പ്രതിഷേധത്തില്‍ രജിസ്റ്റര്‍ ചെയ്ത കേസുകള്‍ റദ്