പ്രധാനമന്ത്രി നരേന്ദ്രമോദി തിങ്കളാഴ്ച റിയാദിലെത്തും

പ്രധാനമന്ത്രി നരേന്ദ്രമോദി തിങ്കളാഴ്ച റിയാദിലെത്തും
mohammed-bin-salman-and-narendra-modi-770x433-jpg_710x400xt

റിയാദ്: പ്രധാനമന്ത്രി നരേന്ദ്ര മോദി തിങ്കളാഴ്ച സൌദിയിലെത്തും. ചൊവ്വ, ബുധന്‍, വ്യാഴം ദിവസങ്ങളില്‍ നടക്കുന്ന ആഗോള നിക്ഷേപക സംഗമം 'ഫ്യൂച്ചര്‍ ഇന്‍വെസ്റ്റ്മെന്‍റ്  ഇനീഷ്യേറ്റീവ്' മൂന്നാം പതിപ്പില്‍ പങ്കെടുക്കാനുമാണ് പ്രധാനമന്ത്രിയത്തെുന്നത്. സൗദിയിലെ നിക്ഷേപ സാധ്യത പരിചയപ്പെടുത്തുന്നതാണ് ഫ്യൂച്ചര്‍ ഇന്‍വെസ്റ്റ്മെന്റ് ഇനീഷ്യേറ്റീവ്.

തിങ്കളാഴ്ച റിയാദിലത്തെുന്ന പ്രധാനമന്ത്രി, ചൊവ്വാഴ്ച സമ്മേളനത്തില്‍ പ്രഭാഷണം നടത്തും. സല്‍മാന്‍ രാജാവുമായും കിരീടാവകാശിയുമായും അദ്ദേഹം ചര്‍ച്ച നടത്തും. പാക് പ്രധാനമന്ത്രി ഇമ്രാന്‍ഖാനും സമ്മേളനത്തിലെത്തുമെന്നാണ് വിവരം.

ഇന്ത്യ-സൗദി വ്യാപാര കരാറുകളിലും ഒപ്പുവെയ്ക്കും. സൗദി പങ്കാളിത്തത്തോടെ മഹാരാഷ്ട്രയില്‍ തുടങ്ങാന്‍ പദ്ധതിയിട്ട ഓയില്‍ റിഫൈനറി സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട കരാറിലും ഒപ്പുവെക്കും. ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്റെ ഔട്ട്‍ലെറ്റുകള്‍ സൗദിയില്‍ തുടങ്ങാനും കരാര്‍ ഒപ്പുവെക്കുമെന്നാണ് വിവരം. റുപേ കാര്‍ഡിന്റെ ഔദ്യോഗിക പ്രകാശനവും പ്രധാനമന്ത്രി നിര്‍വഹിക്കും.

ഈ മാസം 29നാണ് സൌദിയിലെ നിക്ഷേപ സാധ്യത പരിചയപ്പെടുത്തുന്ന ഫ്യൂച്ചര്‍ ഇന്‍വെസ്റ്റ്മെന്റ് ഇനീഷ്യേറ്റീവ്. 29 മുതല്‍ 31 വരെയാണ് സമ്മേളനം. 28ന് റിയാദിലെത്തുന്ന പ്രധാനമന്ത്രി 29ന് രാത്രി മടങ്ങും. 29ന് സല്‍മാന്‍ രാജാവുമായും കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനുമായും ചര്‍ച്ച നടത്തും.

ഡിസംബറില്‍ ഇന്ത്യ -സൗദി സംയുക്ത നാവികാഭ്യാസം ചെങ്കടലില്‍ നടക്കുന്നുണ്ട്. ഇതിന് മുന്നോടിയായി ഇന്ത്യയില്‍ പരിശീലനത്തിലാണ് ഒരു വിഭാഗം സൗദി സൈനികര്‍. ഇന്ത്യന്‍ പ്രധാനമന്ത്രി പങ്കെടുക്കുന്ന ആഗോള നിക്ഷേപക സംഗമത്തില്‍ പാക് പ്രധാനമന്ത്രി ഇമ്രാന്‍ഖാനും എത്തിച്ചേരുമെന്നാണ് വിവരം. കഴിഞ്ഞ വര്‍ഷവും ഇമ്രാന്‍ ഖാന്‍ ഈ പരിപാടിയില്‍ പങ്കെടുത്തിരുന്നു. ഇരുവരും തമ്മില്‍ കാണുമോ എന്ന് വ്യക്തമല്ല. നരേന്ദ്ര മോദി ചൊവ്വാഴ്ച രാത്രി തന്നെ ഇന്ത്യയിലേക്ക് മടങ്ങും. തിങ്കളാഴ്ച വൈകുന്നേരം സൗദിയിലെത്തുമെങ്കിലും ചൊവ്വാഴ്ച മാത്രമേ അദ്ദേഹത്തിന് റിയാദില്‍ ഔദ്യോഗിക പരിപാടികളുള്ളൂ

Read more

സിന ദിവാകർ കേരള അസിസ്റ്റൻ്റ് പബ്ലിക് പ്രോസിക്യൂട്ടേഴ്സ് അസോസിയേഷൻ്റെ പുതിയ പ്രസിഡൻ്റ്

സിന ദിവാകർ കേരള അസിസ്റ്റൻ്റ് പബ്ലിക് പ്രോസിക്യൂട്ടേഴ്സ് അസോസിയേഷൻ്റെ പുതിയ പ്രസിഡൻ്റ്

തിരുവനന്തപുരം: കേരള അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടേഴ്സ് അസോസിയേഷന്റെ വാർഷിക ജനറൽ ബോഡി യോഗം എറണാകുളത്ത് സമാപിച്ചു. സംഘടനയുടെ പുതി

വിസ്‌ ഫിനാൻഷ്യൽ ആപ്പും സ്വിച്ച് സംവിധാനവും അവതരിപ്പിച്ച് വിസ്‌ ഫിനാൻഷ്യൽ

വിസ്‌ ഫിനാൻഷ്യൽ ആപ്പും സ്വിച്ച് സംവിധാനവും അവതരിപ്പിച്ച് വിസ്‌ ഫിനാൻഷ്യൽ

കൊച്ചി: വിവിധ സാമ്പത്തിക സേവനങ്ങൾ ഒരൊറ്റ ഡിജിറ്റൽ പ്ലാറ്റ്‌ഫോമിൽ ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെ വിസ്‌ ഫിനാൻഷ്യൽ തയ്യാറാക്

പശ്ചിമേഷ്യൻ സംഘർഷത്തിൽ കടുത്ത ആശങ്ക; പ്രശ്നങ്ങൾ ചർച്ചകളിലൂടെ പരിഹരിക്കണമെന്ന് ബ്രിക്സ് ഉച്ചകോടി സംയുക്ത പ്രഖ്യാപനം

പശ്ചിമേഷ്യൻ സംഘർഷത്തിൽ കടുത്ത ആശങ്ക; പ്രശ്നങ്ങൾ ചർച്ചകളിലൂടെ പരിഹരിക്കണമെന്ന് ബ്രിക്സ് ഉച്ചകോടി സംയുക്ത പ്രഖ്യാപനം

ഡൽഹി: പശ്ചിമേഷ്യയിൽ നിലനിൽക്കുന്ന രൂക്ഷമായ സംഘർഷത്തിൽ കടുത്ത ആശങ്ക രേഖപ്പെടുത്തി ബ്രിക്സ് (BRICS) ഉച്ചകോടി. അന്താരാഷ്ട്ര തർക്കങ്ങൾ യു