ഫ്ലൈ സ്കൂട്ട് സിംഗപ്പൂര്‍ - തിരുവനന്തപുരം ദിവസേന സര്‍വീസുകള്‍ തുടങ്ങി,സെക്റ്ററില്‍ ആഴ്ചയില്‍ 1260 സീറ്റുകള്‍ ലഭ്യമാകുന്നു

Share
ഫ്ലൈ സ്കൂട്ട് സിംഗപ്പൂര്‍ - തിരുവനന്തപുരം ദിവസേന സര്‍വീസുകള്‍ തുടങ്ങി,സെക്റ്ററില്‍ ആഴ്ചയില്‍ 1260 സീറ്റുകള്‍ ലഭ്യമാകുന്നു
60347210_2283918365001012_8042110701646381056_n

സിംഗപ്പൂര്‍ : ഫ്ലൈ സ്കൂട്ട് സിംഗപ്പൂര്‍ - തിരുവനന്തപുരം ദിവസേന സര്‍വീസുകള്‍ മെയ്‌ 6 മുതല്‍ തുടങ്ങി.  സില്‍ക്ക് എയര്‍ തിരുവനന്തപുരം സര്‍വീസുകള്‍ ഫ്ലൈ സ്കൂട്ട് ഏറ്റെടുക്കുകയായിരുന്നു.ഇതോടെ സില്‍ക്ക് എയര്‍ തിരുവനന്തപുരം സര്‍വീസുകള്‍ അവസാനിച്ചു. ഇതോടെ സിംഗപ്പൂരില്‍ നിന്ന് തിരുവനന്തപുരത്തേക്ക് ബിസിനസ് ക്ലാസുകള്‍ ഇല്ലാതാകുമെങ്കിലും ചുരുങ്ങിയ ചിലവിലുള്ള ടിക്കറ്റുകള്‍ ലഭ്യമാകും .


ആഴ്ചയില്‍ 5 ദിവസം സര്‍വീസ് നടത്തുവാനുള്ള ആദ്യനീക്കത്തില്‍ നിന്നും മാറ്റം വരുത്തി ആഴ്ചയില്‍ 7 സര്‍വീസുകള്‍ നടത്തുവാനാണ് സ്കൂട്ട് തീരുമാനിച്ചിരിക്കുന്നത് .ഇതോടെ സിംഗപ്പൂരില്‍ നിന്ന് തിരുവനന്തപുരകത്തേക്ക് ദിവസനെ സര്‍വീസുകള്‍ ലഭ്യമാകും .

ആദ്യ വിമാനത്തില്‍ തന്നെ 90% സീറ്റുകളും വിറ്റുപോയിരുന്നു .സ്കൂട്ട് സര്‍വീസിനു വമ്പിച്ച സ്വീകാര്യതയാണ് യാത്രക്കാരില്‍ നിന്ന് ലഭിക്കുന്നത്.ആദ്യ വിമാനത്തിലെ യാത്രക്കാര്‍ക്ക് സമ്മാനങ്ങളും സ്വീകരണവും നല്‍കി ആഘോഷമായാണ്‌ സര്‍വീസുകള്‍ തുടങ്ങിയത് .

സില്‍ക്ക് എയര്‍ സിംഗപ്പൂര്‍ എയര്‍ലൈന്‍സില്‍ പൂര്‍ണ്ണമായും ലയിക്കുന്നതിന്റെ ഭാഗമായി റൂട്ടുകളില്‍ മാറ്റങ്ങള്‍ വരുത്തിയത് .ധാരാളം പ്രീമിയം യാത്രക്കാരും ബിസിനസ് യാത്രക്കാരുമുള്ള കൊച്ചി –സിംഗപ്പൂര്‍ സര്‍വീസ് ഇനിമുതല്‍ സില്‍ക്ക് എയര്‍ പൂര്‍ണ്ണമായും ഏറ്റെടുക്കും .2019 ഒക്ടോബര്‍ അവസാനം മുതല്‍ ഈ മാറ്റം പ്രാവര്‍ത്തികമാകും.2020 മുതല്‍ ഈ റൂട്ടില്‍ ഏറ്റവും നൂതന സൌകര്യങ്ങളോടു കൂടിയ സിംഗപ്പൂര്‍ എയര്‍ലൈന്‍സ് സര്‍വീസുകള്‍ നടത്തും .സില്‍ക്ക് എയര്‍ 2020 ആകുന്നതോടെ പൂര്‍ണ്ണമായും സിംഗപ്പൂര്‍ എയര്‍ലൈന്‍സില്‍ ലയിക്കും

Read more

സമരക്കളമായി രാജ്യതലസ്ഥാനം; അടിച്ചമർത്താൻ പൊലീസ്, രാഹുലും പ്രിയങ്കയും കസ്റ്റഡിയിൽ

സമരക്കളമായി രാജ്യതലസ്ഥാനം; അടിച്ചമർത്താൻ പൊലീസ്, രാഹുലും പ്രിയങ്കയും കസ്റ്റഡിയിൽ

ഡൽഹി: ജന്തർമന്തറിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്

ശ്വേതാ മേനോൻ ടിവികെയിലേക്ക്? വിജയ്‌യുമായി കൂടിക്കാഴ്ച ഉടൻ

ശ്വേതാ മേനോൻ ടിവികെയിലേക്ക്? വിജയ്‌യുമായി കൂടിക്കാഴ്ച ഉടൻ

നടിയും മലയാള സിനിമാ അഭിനേതാക്കളുടെ സംഘടനയായ 'അമ്മ'യുടെ പ്രസിഡന്റുമായ ശ്വേതാ മേനോൻ തമിഴക വെട്രി കഴകത്തിലേക്കെന്ന് സൂചന. കേരള

നിറവും രൂപവും മാറ്റാം; വാഹനങ്ങളിൽ ഏഴ് മാറ്റങ്ങൾക്ക് അനുമതി നൽകി സർക്കാർ

നിറവും രൂപവും മാറ്റാം; വാഹനങ്ങളിൽ ഏഴ് മാറ്റങ്ങൾക്ക് അനുമതി നൽകി സർക്കാർ

വാഹന മോഡിഫിക്കേഷനില്‍ ഏഴ് മാറ്റങ്ങള്‍ക്കു കൂടി അനുമതി നല്‍കി മോട്ടോര്‍ വാഹന വകുപ്പ്. വാഹനങ്ങളുടെ നിറവും രൂപവും എന്‍ജിനും ഷാസിയും ഉള്‍പ്പെടെ മാ