സൗദിയില്‍ വാഹന കൈമാറ്റം ഇനി അബ്ശീര്‍ പോര്‍ട്ടല്‍ വഴി

സൗദിയില്‍ വാഹന കൈമാറ്റം ഇനി അബ്ശീര്‍ പോര്‍ട്ടല്‍ വഴി

സൗദിയില്‍ വാഹനങ്ങളുടെ ഉടമസ്ഥ കൈമാറ്റ സംവിധാനം അബ്ശീര്‍ പോര്‍ട്ടല്‍ വഴിയാക്കുന്നു. വ്യക്തികളുടെ പേരിലുള്ള വാഹനങ്ങള്‍ വില്‍ക്കുന്നതിനും ഉടമസ്ഥാവകാശം കൈമാറ്റം ചെയ്യുന്നതിനുമാണ് അബ്ശീര്‍ വഴി സാധ്യമാകുക. പുതിയ സംവിധാനം ഉടന്‍ നിലവില്‍ വരുമെന്നാണ് സൂചന.

രാജ്യത്തെ വിദേശികളും സ്വദേശികളുമായ വ്യകതികളുടെ പേരിലുള്ള വാഹനങ്ങള്‍ വില്‍ക്കുന്നതിനും ഉടമസ്ഥാവകാശം കൈമാറ്റം ചെയ്യുന്നതിനുമാണ് അബ്ശിര്‍ പോര്‍ട്ടല്‍ വഴി സംവിധാനം ഏര്‍പ്പെടുത്തുന്നത്.

നിലവില്‍ കാര്‍ എക്‌സിബിഷന്‍ സെന്ററുകള്‍ വഴിയോ സ്വകാര്യ ഓഫീസുകള്‍ മുഖേനയോ മാത്രമേ ഇതിന് സംവിധാനമുള്ളൂ. അബ്ശീര്‍ സംവിധാനം നിലവില്‍ വരുന്നതോടെ ഇത്തരം കേന്ദ്രങ്ങളുടെ സഹായം ഇല്ലാതെ തന്നെ വാഹനങ്ങള്‍ കൈമാറ്റം ചെയ്യാന്‍ സാധിക്കും. സംവിധാനം അടുത്ത ദിവസങ്ങളില്‍ പ്രാബല്യത്തിലാകുമെന്നാണ് അനൗദ്യോഗിക റിപ്പോര്‍ട്ട്.

പുതിയ സംവിധാനത്തിലൂടെ വ്യക്തിഗത കൈമാറ്റം മാത്രമാണ് സാധിക്കുക. എന്നാല്‍ കമ്പനികളില്‍ നിന്നും മറ്റു സ്ഥാപനങ്ങളില്‍ നിന്നും വാങ്ങുന്ന വാഹനങ്ങളുടെ ഉടമസ്ഥാവകാശ കൈമാറ്റം പഴയത് പോലെ തുടരും. നിലവില്‍ വാഹന രജിസ്‌ട്രേഷന്‍ പുതുക്കുന്നതിനും വാഹനങ്ങളുടെ ഇന്‍ഷൂറന്‍സ് കാലാവധി പരിശോധിക്കുന്നതിനും, വാഹനത്തിന്റെ രജിസ്‌ട്രേഷന്‍ നമ്പര്‍ പ്ലേറ്റുകള്‍ മാറ്റുന്നതിനും അബ്ശീര്‍ പോര്‍ട്ടല്‍ വഴി നിലവില്‍ സംവിധാനം ഉണ്ട്.

Read more

സമരക്കളമായി രാജ്യതലസ്ഥാനം; അടിച്ചമർത്താൻ പൊലീസ്, രാഹുലും പ്രിയങ്കയും കസ്റ്റഡിയിൽ

സമരക്കളമായി രാജ്യതലസ്ഥാനം; അടിച്ചമർത്താൻ പൊലീസ്, രാഹുലും പ്രിയങ്കയും കസ്റ്റഡിയിൽ

ഡൽഹി: ജന്തർമന്തറിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്

ശ്വേതാ മേനോൻ ടിവികെയിലേക്ക്? വിജയ്‌യുമായി കൂടിക്കാഴ്ച ഉടൻ

ശ്വേതാ മേനോൻ ടിവികെയിലേക്ക്? വിജയ്‌യുമായി കൂടിക്കാഴ്ച ഉടൻ

നടിയും മലയാള സിനിമാ അഭിനേതാക്കളുടെ സംഘടനയായ 'അമ്മ'യുടെ പ്രസിഡന്റുമായ ശ്വേതാ മേനോൻ തമിഴക വെട്രി കഴകത്തിലേക്കെന്ന് സൂചന. കേരള

നിറവും രൂപവും മാറ്റാം; വാഹനങ്ങളിൽ ഏഴ് മാറ്റങ്ങൾക്ക് അനുമതി നൽകി സർക്കാർ

നിറവും രൂപവും മാറ്റാം; വാഹനങ്ങളിൽ ഏഴ് മാറ്റങ്ങൾക്ക് അനുമതി നൽകി സർക്കാർ

വാഹന മോഡിഫിക്കേഷനില്‍ ഏഴ് മാറ്റങ്ങള്‍ക്കു കൂടി അനുമതി നല്‍കി മോട്ടോര്‍ വാഹന വകുപ്പ്. വാഹനങ്ങളുടെ നിറവും രൂപവും എന്‍ജിനും ഷാസിയും ഉള്‍പ്പെടെ മാ