23 വർഷത്തെ പ്രണയം; ഒരേ ബസിൽ ജോലി; ഇനി താരയുടെ ബെല്ലിനൊപ്പം ഗിരി ജീവിതമോടിക്കും

Share

ഹരിപ്പാട്: ആഡംബരമില്ലാത്ത ലോക്ക് ഡൗൺ കാലത്തെ കല്യാണങ്ങളിൽ വൈറലായി കെഎസ്ആർടിസി ജീവനക്കാരുടെ പ്രണയ വിവാഹമാണ്. ജിഎൻപിസി ഗ്രൂപ്പിൽ പങ്കുവച്ച കുറിപ്പ് ഇതിനോടകം പതിനായിരങ്ങളാണ് ലൈക് ചെയ്തിരിക്കുന്നത്.    23 വർഷം നീണ്ട ആത്മാർത്ഥ പ്രണയത്തിനൊടുവിലാണ്  കെ എസ് ആർ ടി സി  ജീവനക്കാരായ ഗിരിഗോപിനാഥും താരയും ഒന്നയത്.

കുറിപ്പ് വായിക്കാം

ഒരു സ്പെഷ്യൽ പോസ്റ്റ്‌

നീണ്ട 23 വർഷത്തെ പ്രണയത്തിനൊടുവിലെ ജീവിതത്തിന് നീട്ടിയൊരു ഡബിൾ ബെൽ.

ഇക്കഴിഞ്ഞ 23 വർഷകാലം പ്രണയിച്ച താര ഗിരി ദമ്പതികൾ ഇന്ന് ഒന്നായി, ഇരുവരും ഹരിപ്പാട് ഡിപ്പോയിൽ ജീവനക്കാർമാത്രമായിരുന്നില്ല അന്നുമുതലേ ഒരേ ബസിൽ തന്നെയാണ് ഇരുവരും ജോലി ചെയ്തിരുന്നത്. ജോലിയുടെ ഭാഗമായി ഇടക്ക് ഗിരി കായംകുളത്തേക്ക് സ്ഥലമാറ്റം ലഭിച്ചു പോയിരുന്നുവെങ്കിലും തിരികെ അധികം താമസിക്കാതെ തന്റെ പ്രിയതമക്ക് ഒപ്പം തന്നെ ജോലിക്ക് കയറി. പിന്നീട് RPC 67 & RSA 220 എന്ന ഹരിപ്പാട് ഡിപ്പോയിലെ കിടിലൻ രണ്ടു വണ്ടിയിലും ഇരുവരും ഒന്നിച്ചായിരുന്നു ഡ്യൂട്ടി.അന്നൊക്കെ ബസിൽ താര ഡബിൾ ബെൽ അടിക്കുമ്പോൾ മറ്റുള്ളവർക്ക് അറിയില്ലായിരുന്നു അത്‌ അവരുടെ ജീവിതമണി ആണെന്ന്.ഇരുവർക്കും ടീം മാവേലിക്കരയുടേയും GNPC യുടേയും വിവാഹമംഗളാശംസകൾ.

https://www.facebook.com/permalink.php?story_fbid=4289371094422270&id=1507573222602085

Read more

സമരക്കളമായി രാജ്യതലസ്ഥാനം; അടിച്ചമർത്താൻ പൊലീസ്, രാഹുലും പ്രിയങ്കയും കസ്റ്റഡിയിൽ

സമരക്കളമായി രാജ്യതലസ്ഥാനം; അടിച്ചമർത്താൻ പൊലീസ്, രാഹുലും പ്രിയങ്കയും കസ്റ്റഡിയിൽ

ഡൽഹി: ജന്തർമന്തറിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്

ശ്വേതാ മേനോൻ ടിവികെയിലേക്ക്? വിജയ്‌യുമായി കൂടിക്കാഴ്ച ഉടൻ

ശ്വേതാ മേനോൻ ടിവികെയിലേക്ക്? വിജയ്‌യുമായി കൂടിക്കാഴ്ച ഉടൻ

നടിയും മലയാള സിനിമാ അഭിനേതാക്കളുടെ സംഘടനയായ 'അമ്മ'യുടെ പ്രസിഡന്റുമായ ശ്വേതാ മേനോൻ തമിഴക വെട്രി കഴകത്തിലേക്കെന്ന് സൂചന. കേരള

നിറവും രൂപവും മാറ്റാം; വാഹനങ്ങളിൽ ഏഴ് മാറ്റങ്ങൾക്ക് അനുമതി നൽകി സർക്കാർ

നിറവും രൂപവും മാറ്റാം; വാഹനങ്ങളിൽ ഏഴ് മാറ്റങ്ങൾക്ക് അനുമതി നൽകി സർക്കാർ

വാഹന മോഡിഫിക്കേഷനില്‍ ഏഴ് മാറ്റങ്ങള്‍ക്കു കൂടി അനുമതി നല്‍കി മോട്ടോര്‍ വാഹന വകുപ്പ്. വാഹനങ്ങളുടെ നിറവും രൂപവും എന്‍ജിനും ഷാസിയും ഉള്‍പ്പെടെ മാ