കൈലാഷ്‌ സത്യാര്‍ത്ഥിയും മലാല യൂസഫ്‌സായിയും നോബല്‍ പുരസ്ക്കാരം ഏറ്റുവാങ്ങി.

0

ബാലവകാശ പ്രവര്‍ത്തകരായ കൈലാഷ് സത്യാര്‍ത്ഥിയും മലാല യുസുഫ്സായിയും സമാധാനത്തിനുള്ള പുരസ്ക്കാരം ഓസ്ലോയിലെ നോബേല്‍ പീസ്‌ സെന്റററില്‍ നടന്ന ചടങ്ങില്‍ ഏറ്റുവാങ്ങി. നോര്‍വേ രാജാവ് ഹെറാള്‍ഡ അഞ്ചാമന്‍റെ സാന്നിധ്യത്തില്‍ നോബേല്‍ കമ്മിറ്റി ചെയര്‍മാന്‍ തോര്‍ബ്ജോയന്‍ ജഗ്ലാണ്ട് അവാര്‍ഡ്‌ നല്‍കി. സത്യാര്‍ത്ധിയുടെയും  മലാലയുടെയും പ്രവര്‍ത്തനങ്ങള്‍ അഭിനന്ദനം അര്‍ഹിക്കുന്നതാണെന്ന് ജഗ്ലാണ്ട് അഭിപ്രായപ്പെട്ടു.

‘സമാധാനത്തിന്റെ ചാമ്പ്യന്മാര്‍’ എന്നാണ് അവാര്‍ഡ്‌ കമ്മിറ്റി ഇവരെ വിശേഷിപ്പിച്ചത്. പുരസ്ക്കാരം കുട്ടികളുടെ അടിമത്തതിനെതിരായുള്ള തന്‍റെ പോരാട്ടങ്ങള്‍ക്ക് കൂടുതല്‍ ശക്തി നല്‍കുന്നതായി  സത്യാര്‍ത്ഥി പറഞ്ഞു.

തന്നോടൊപ്പം ആക്രമണത്തിനിരയായ രണ്ട് സഹപാഠികള്‍ക്കൊപ്പമാണ് മലാല പുരസ്കാരം ഏറ്റുവാങ്ങിയത്. നോബേല്‍ പുരസ്ക്കാരം ഏറ്റുവാങ്ങുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയാണ് മലാല.